Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി തളർത്തിയ ജിഷ്ണുവിനെ സഹായിക്കാം

jishnu

കാഞ്ഞിരപ്പള്ളി∙ പിന്നീട്ട 18 വർഷങ്ങൾ കിടക്കയിൽ തന്നെ ജീവിതം തള്ളിനീക്കേണ്ടി വന്ന ദുർവിധിക്ക് ജിഷ്ണുവിന് ജീവിതത്തോടുപോലും പരിഭവമില്ല. ജന്മനാൽ അരയ്ക്ക് കീഴ്പോട്ട് തളർന്ന ജിഷ്ണുവിന് ഒന്ന് എഴുനേറ്റ് ഇരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നാണ് മാതാപിതാക്കളുടെ പ്രാർഥന. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ മണ്ണാറക്കയം തെക്കേൽ  കോളനിയൽ ബിജുവിന്റെയും ആൻസിയുടെയും മകനാണ് ജിഷ്ണു.

 മലമൂത്ര വിസർജ്ജനം നിയന്ത്രണമില്ലാതെയാണ് പോകുന്നത്. ഇപ്പോൾ എട്ടു വർഷമായി പൂർണമായും അവശനിലയിലാണ്. മലവും മൂത്രവും ശരീരത്തിൽ പറ്റുന്നതു കൊണ്ട് അരയിലും കാലിലും മാരകമായ വ്രണങ്ങളാണുള്ളത്.  മൂത്രത്തിൽ പഴുപ്പ് ഉള്ളതു കൊണ്ട് ഇപ്പോൾ കിഡ്നിക്ക് നീരുമുണ്ട്. എട്ടു വർഷത്തോളമായി പൂർണമായും ചികിത്സയിലാണ്.

ബിജു ആക്രി പെറുക്കിയാണ് കുടുംബം പുലർത്തുന്നത്. വർഷങ്ങളായിട്ട് ബിജു ആസ്മ രോഗിയാണ്. അതു കൊണ്ട് മറ്റൊരു ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.  ആൻസിയുടെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ട്. മകന്റെ കാര്യങ്ങൾ നോക്കേണ്ടതു കൊണ്ടും അവശതയിലായതു കൊണ്ടും ആൻസിക്കും ജോലിക്ക് പോകാൻ സാധിക്കില്ല.

എട്ടു വർഷത്തോളമായി പലരിൽ നിന്നും കടം വാങ്ങിയാണ് മകന്റെ ചികിത്സ നടത്തി വരുന്നത്. ഇപ്പോൾ മൂന്നര ലക്ഷത്തോളം രൂപ കടത്തിലാണ്. ആകെയുള്ള മൂന്നര സെന്റ് സ്ഥലവും കൊച്ചുവീടും പണയത്തിലാണ്.  

ഒരു മേജർ ശസ്ത്രക്രിയ നടത്തിയാൽ ചിലപ്പോൾ കട്ടിൽ ഇരിക്കാനും പ്രാഥമിക കാര്യങ്ങൾ നടത്താനുമാകുമെന്നാണ ഡോക്ടർമാർ ഇവരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിനുളള പണം കണ്ടെത്തൻ ഈ കുടുംബത്തിന് കഴിയുന്നില്ല.  സുമനസുകളുടെ സഹായം മാത്രമാണ് ഈ നിർധന കുടുംബത്തിന്റെ പ്രതീക്ഷ.

വിലാസം: ബിജു ഭാസ്കരൻ, തെക്കേൽ വീട്, മണ്ണാറക്കയം പിഒ. കോട്ടയം . പിൻ 686506. ഫോൺ : 8157930982

ബാങ്ക് അക്കൗണ്ട്: കേരള ഗ്രാമീൺ ബാങ്ക്

അക്കൗണ്ട് നമ്പർ: 40546100005847

ഐഎഫ്സി: കെഎൽജിബി0040546

Your Rating: