Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സൂപ്പർമാൻ' ചമഞ്ഞ് മോഷണം; ലക്ഷ്യം പണം, ബൈക്ക്, ബിസിനസ്, ഒടുവിൽ അറസ്റ്റിൽ – വിഡിയോ

superman-arrest

കൊച്ചി ∙ സൂപ്പർമാൻ സ്റ്റിക്കർ പതിച്ച വസ്ത്രമിട്ട് മാല മോഷണം പതിവാക്കിയ യുവാക്കളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്കൽ സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിന്റെ അന്വേഷണത്തിലാണ് രണ്ടു ചെറുപ്പക്കാർ പിടിയിലായത്.

ആലുവ ദേശം സ്വദേശി ഷബീർ എന്ന കുണ്ടള ഷബീർ, നെല്ലിക്കുഴി കനാൽപാലം സ്വദേശി സിറാജ് എന്ന സൂപ്പർമാൻ സിറാജ് എന്നിവരാണ് പിടിയിലായത്. ഒക്കൽ സ്വദേശിനിയായ അമ്മിണിയെന്ന വീട്ടമ്മയെ ബൈക്കിലെത്തി ആക്രമിച്ച് മാല കവർന്ന കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. വീട്ടമ്മയുടെ മാല കവർന്ന മോഷ്ടാക്കൾ സൂപ്പർമാന്റെ ചിത്രം പതിച്ച ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.  ഇതേ ചുറ്റി പ്പറ്റി അന്വേഷണം നടക്കുന്നതിനിടെ  ഇതേ ടീ ഷർട്ട് ധരിച്ച് പ്രതികൾ പൊലീസിന്റെ കയ്യിൽ അകപ്പെടുകയായിരുന്നു. സൂപ്പർമാൻ ചിത്രം പതിച്ച വേഷമിട്ട് മോഷണം നടത്തിയാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഈ വേഷത്തിൽ മോഷണം നടത്തിയിരുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

മോഷണ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിണ്ടുണ്ടെന്ന സൂചനയും കിട്ടി. മോഷണ വസ്തുക്കൾ വിറ്റു കിട്ടുന്ന പണം സമാഹരിച്ച് ബൈക്കുകൾ വാങ്ങാനും സ്വന്തമായി കച്ചവടം തുടങ്ങാനുമാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അങ്കമാലി, കാലടി, കുറുപ്പംപടി, നെടുമ്പാശേരി മേഖലകളിലും സംഘം സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.