Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡിജിപിയുടെ മകൾ മാപ്പു പറഞ്ഞു കേസ് ഒത്തുതീർക്കാൻ നീക്കം; വഴങ്ങാതെ ഗവാസ്കർ

Gavaskar-and-Sudhesh-Kumar മർദനമേറ്റ പൊലീസുകാരൻ ഗാവസ്കർ (ഇടത്), എഡിജിപി സുധേഷ് കുമാർ (വലത്)

തിരുവനന്തപുരം∙ യുവാവിനെ കെ.ബി.ഗണേഷ്കുമാർ എംഎൽഎ മർദിച്ചെന്ന കേസ് ഒതുക്കിത്തീർത്ത മാതൃകയിൽ എഡിജിപിയുടെ മകൾ പ്രതിയായ കേസും ഒത്തുതീർ‌പ്പാക്കാൻ നീക്കം. മാപ്പു പറയാനുള്ള സന്നദ്ധത എഡിജിപിയുടെ മകളുടെ അഭിഭാഷകൻ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറിന്റെ അഭിഭാഷകനെ അറിയിച്ചു. എന്നാൽ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണു ഗവാസ്കറും ബന്ധുക്കളും. എഡിജിപിയുടെ മകളുടെ രഹസ്യ മൊഴിയെടുക്കുന്നതിനു കോടതിയിൽ അപേക്ഷ നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഒത്തുതീർപ്പു ശ്രമം പാളിയതിനാൽ ഗവാസ്കർക്കെതിരായ കേസ് ഒന്നുകൂടി ബലപ്പെടുത്താനാണു രഹസ്യമൊഴിയെടുക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് എഡിജിപിയുടെ മകൾ മാപ്പു പറഞ്ഞു കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്. നിലവിൽ തെളിവുകളെല്ലാം ഗവാസ്കറിന് അനുകൂലമാണ്. എഡിജിപിയുടെ മകൾ ഗവാസ്കർക്കെതിരായി നൽകിയ കേസിന് അനുകൂലമായ തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമില്ല. രാവിലെ വ്യായാമത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നിൽ കാറിൽ‌ കൊണ്ടുവന്നു മടങ്ങുമ്പോൾ മകൾ ഗവാസ്കറിനെ മർദിച്ചെന്നാണു കേസ്. തന്നെ കയ്യേറ്റം ചെയ്തെന്നു കാട്ടി എഡിജിപിയുടെ മകൾ പിന്നീടു ഗവാസ്കർക്കെതിരെയും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.