Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് മാസത്തിലേറേ ഇളയ സഹോദരന്റെ പീഡനം, പതിനാറുകാരി ഗർഭിണി; പ്രതി ലൈംഗിക വിഡിയോകളുടെ അടിമ

rape

മുംബൈ ∙ സ്മാർട് ഫോണുകളുടെ ഉപയോഗം സാധാരണമായതോടെ മൊബൈൽ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ കാണുന്ന കൗമാരക്കാരുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഇന്ത്യയിൽ ഉളളത്. പോൺസിനിമകൾ അമിതമായി കാണുന്ന കുട്ടികളിൽ ഉണ്ടാകുന്ന ശാരീരകവും മാനസികവുമായി വ്യതിചലനങ്ങൾ അതീവഗൗരവമാണ് താനും. ആശങ്കയുളവാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ലൈംഗിക പൂർത്തീകരണത്തിനായി സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പതിനാലുകാരൻ നവിമുംബൈയിൽ പിടിയിലായി. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പതിനാറുകാരിയായ സഹോദരി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിയായ കൗമാരക്കാരൻ നീലചിത്രങ്ങൾക്ക് അടിമയാണെന്നും പതിവായി സെൽഫോണിൽ നീലചിത്രങ്ങൾ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നത്.

കടുത്ത വയറു വേദന മൂലം പെൺകുട്ടി ഡോക്ടറെ സമീപിച്ചപ്പോഴാണ് പീഡനക്കഥ വീട്ടുകാർ അറിഞ്ഞത്. പരിശോധനയിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അംഗമായ ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇളയ സഹോദരൻ രണ്ട് മാസത്തിലേറേയായി തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിയായ ആൺകുട്ടിയെ ജൂവൈനൈൽ ഹോമിലേയ്ക്ക് അയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.