Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന ഇരുപതുകാരന്‍ ഇതാ; ഒടുവില്‍ വലയില്‍

robbing

മുംബൈ ∙ പൊലീസിന്റെ ഉറക്കം കെടുത്തിയ സ്പെഷ്യല്‍ കള്ളനെ ഒടുവില്‍ വലയിലാക്കി. പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന ഇരുപതുകാരനായ കമല്‍ജിത്ത് സിംഗിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മോഷണപരമ്പര നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കടന്ന് ഒരു പൊലീസുകാരന്റെ വീട്ടില്‍ നിന്ന് 60 ഗ്രാമം സ്വര്‍ണവും 2,800 രൂപയും ഇയാള്‍ മോഷ്ടിച്ചു. ഇതിന് തൊട്ടു പിന്നാലെ മറ്റു രണ്ടു പൊലീസുകാരുടെ വീട്ടില്‍ മോഷ്ടിക്കാന്‍  കയറുമ്പോഴാണ് ഇയാള്‍ കുടുങ്ങുന്നത്.

ഇതിന് മുന്‍പ് പതിനഞ്ചോളം പൊലീസുകാരുടെ വീട്ടില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. മുന്‍പും സമാനമായക്കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസുകാരുടെ വീടുകളിലും ഹെഡ്ക്വാര്‍ട്ടേഴ്സിലും സുരക്ഷയ്ക്കായി ആരും ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതിയുടെ മോഷണങ്ങള്‍. ഒട്ടേറെ മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ പലതവണ പൊലീസിന്റെ വലയിലായിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങി വീണ്ടും മോഷണം തുടരുന്നതാണ് പതിവ്. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഇൗ പുതിയ മോഷണങ്ങള്‍. ബൈക്കുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും പണവും സര്‍വീസ് തോക്കും വെടിയുണ്ടകളും മോഷ്ടിച്ച കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഇൗ കേസില്‍  ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ ആറോളം മോഷണങ്ങള്‍ നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.