Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഭരണകൂടവും ജുഡീഷ്യറിയും ഒന്നിച്ചു നിൽക്കണം‌’

justice-chelameshwar മനോരമ ന്യൂസ് കോൺക്ലേവിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ.

കൊളീജിയം സംവിധാനത്തിന് എതിരല്ലെന്നും അതിന്റെ പ്രവർത്തന രീതിയിലാണ് എതിർപ്പെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ. ജുഡീഷ്യറിയും ഭരണകൂടവും ഒരുമിച്ചു നിന്നില്ലെങ്കിൽ അപകടമാണ്. രണ്ടും രണ്ടു വഴിക്കാണെങ്കിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. ജുഡീഷ്യറിയുടെ ഉത്തരവുകൾ അനുസരിക്കാത്ത സർക്കാരാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലൂടെ തീരുമാനമെടുക്കേണ്ടതു ജനങ്ങളാണെന്ന് അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവിൽ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധിസഭകൾക്കു നിയമനിർമാണത്തിൽ വിപുലമായ അധികാരങ്ങളാണുള്ളത്. ആ നിയമങ്ങൾ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണോ എന്നു പരിശോധിക്കേണ്ടത് ജുഡീഷ്യറിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്നു പൂർണമായി വിശദീകരിക്കാനാകില്ല. എന്നാൽ, അതിന്റെ വില നഷ്ടപ്പെട്ടാൽ സമൂഹത്തിൽ കലാപസമാനമായ സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.