Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിൽ വൺമാൻ ഷോ ഇല്ല: മുല്ലപ്പള്ളി

mullappally-ramachandran-5

കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ ‘മനോരമ’യോടു മനസ്സു തുറക്കുന്നു

∙ പുതിയ പദവിയിലെ വെല്ലുവിളികൾ?

പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണു രാജ്യം കടന്നുപോകുന്നത്. പ്രവർത്തകരുടെയും നേതാക്കളുടെയും പൂർണസഹകരണത്തോടെ സംസ്ഥാനത്തു പാർട്ടിയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുകയാണു പ്രഥമ ദൗത്യം. വേർതിരിവുകളില്ലാതെ, സമഭാവനയോടെ എല്ലാവരെയും ഉൾക്കൊണ്ടു പ്രവർത്തിക്കും. 

∙ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഇടതുമുന്നണിയെ തോൽപിക്കാൻ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കേണ്ടതുണ്ട്. ചിലയിടങ്ങളിൽ ബിജെപിയും സ്വാധീനം വർധിപ്പിക്കുന്നു. ഇരുകക്ഷികളെയും പിന്നിലാക്കി മുന്നേറാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതിനായി അക്ഷീണം പ്രവർത്തിക്കും. 

∙ ഒപ്പം നിയമിച്ചിരിക്കുന്ന മൂന്നു വർക്കിങ് പ്രസിഡന്റുമാരെക്കുറിച്ച്?

വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം പൂർണമനസ്സോടെ സ്വീകരിക്കുന്നു. കോൺഗ്രസിൽ വൺമാൻ ഷോ ഇല്ല. കൂട്ടായ പ്രവർത്തനമാണു പാർട്ടിയുടെ കരുത്ത്. എല്ലാവരെയും ഒപ്പം ചേർത്തുപിടിച്ചു മുന്നോട്ടു പോവുകയാണു ലക്ഷ്യം.