ADVERTISEMENT

മൂന്നു ജ്‌ഞാനികൾ ഒരു യാത്ര തിരിച്ചു. സ്വന്തം രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിശാലികളായിരുന്നു അവർ. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ അറിവും അനുഭവവും നൽകുമെന്ന് അവർ വിശ്വസിച്ചു. അടുത്ത രാജ്യത്ത് എത്തിയപ്പോൾ വലിയൊരു കെട്ടിടം അവർ ദൂരെവച്ചേ കണ്ടു. അങ്ങനെയൊന്ന് ആദ്യമായി കാണുന്നതിനാൽ അവർക്ക് ആശങ്കയായി. അടുത്തുചെന്നാൽ അത് ആക്രമിക്കുമോ എന്നവർ ഭയപ്പെട്ടു. 

ഓരോരുത്തരും തങ്ങളുടെ മുന്നറിവുവച്ച് വ്യാഖ്യാനങ്ങൾ നൽകി. അവർ തങ്ങളുടെ കണ്ടുപിടിത്തം നാട്ടിൽ തിരിച്ചെത്തി രാജാവിനെ അറിയിച്ചു. അയൽരാജ്യത്ത് ഒരു ഭീകരജീവിയുണ്ട്. അതു നമ്മുടെ രാജ്യത്തെ ആക്രമിച്ചേക്കാം. സൈന്യത്തെ തയാറാക്കി നിർത്തണം!  

എന്തു കാണുന്നു എന്നതിനെക്കാൾ, ഏതു കണ്ണുകൊണ്ടു കാണുന്നു എന്നതാണ് പലപ്പോഴും വിലയിരുത്തലുകളുടെ അടിസ്ഥാനം. സ്വന്തം അനുഭവങ്ങളുടെയും ധാരണകളുടെയും വെളിച്ചത്തിലാണ് ആളുകളെയും പ്രവൃത്തികളെയും നാം വിലയിരുത്തുന്നത്. പരിചിതമായ സ്ഥിരം കാഴ്‌ചകളിലൂന്നി അപരിചിതമായ അപൂർവകാഴ്‌ചകളുടെ ഭംഗിയും സൗന്ദര്യവും നിഷേധിക്കരുത്. 

സ്വന്തം ചുറ്റുപാടിലുള്ള കാഴ്‌ചകൾപോലും കണ്ണുതുറന്നു കാണാത്തവർ  സംഭവങ്ങൾക്കും സാഹചര്യങ്ങൾക്കും സാക്ഷ്യപത്രം നൽകാനിറങ്ങുമ്പോഴാണ് പലർക്കും വഴിതെറ്റുന്നതും പലരുടെയും വഴി അടയുന്നതും. 

നിരീക്ഷണങ്ങൾ കൊണ്ടു ജീവിതം കഴിച്ചുകൂട്ടുന്നവരുമുണ്ട്. കണ്ടും കേട്ടും മാത്രം ജീവിതം  പൂർത്തിയാക്കും. ഒന്നും ചെയ്യാത്തതിനാൽ‌ ഒരു അനുഭവവുമില്ല; ആരും പഴിചാരുകയുമില്ല. 

നിഷ്‌പക്ഷ നിരീക്ഷണങ്ങളുടെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നവർ എന്തിന്റെയെങ്കിലും ഉള്ളും ഉള്ളടക്കവും മനസ്സിലാക്കിയിരുന്നെങ്കിൽ അവരുടെ നിരീക്ഷണങ്ങൾ കുറച്ചുകൂടി മനുഷ്യത്വമുള്ളതും മാർഗദർശകവും ആയേനെ. 

ദൂരക്കാഴ്‌ചകൾ മാത്രം കണ്ട് സംതൃപ്‌തിയടയുന്നവരോട് – അവ്യക്തമായി കണ്ടവയെല്ലാം വ്യക്തമായി വിശദീകരിക്കാൻ ഇറങ്ങിപ്പുറപ്പെടരുത്. അരികിലെങ്കിലും എത്തണം; പറ്റുമെങ്കിൽ അകത്തിറങ്ങി അർഥമറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com