ADVERTISEMENT

ക്ലാസ് ടെസ്റ്റ് നടക്കുകയാണ്. ആദ്യത്തെ നാലു ചോദ്യങ്ങളും കുട്ടികൾ പ്രതീക്ഷിച്ചവ തന്നെ. എല്ലാവരും നന്നായി ഉത്തരമെഴുതി. പക്ഷേ, അഞ്ചാമത്തെ ചോദ്യത്തിനു മുന്നിൽ പകച്ചിരുന്നുപോയി – നിങ്ങളുടെ ക്ലാസ് മുറി വൃത്തിയാക്കുന്ന സ്‌ത്രീയുടെ പേരെന്ത് ? അവരെ കുട്ടികൾ ഒട്ടേറെത്തവണ കണ്ടിട്ടുണ്ടെങ്കിലും ആരും ഒരിക്കൽപോലും മിണ്ടിയിട്ടില്ല. 

ആ ചോദ്യത്തിന് ഉത്തരമെഴുതാതെ കുട്ടികൾ കടലാസുകൾ തിരികെ നൽകി. ബെല്ലടിച്ചപ്പോൾ ഒരു കുട്ടി അധ്യാപകനോടു ചോദിച്ചു, അവസാന ചോദ്യത്തിന്റെ ഉത്തരം ഗ്രേഡിനു പരിഗണിക്കുമോ? അദ്ദേഹം പറഞ്ഞു, ഗ്രേഡിനു പരിഗണിക്കുമോ എന്നറിയില്ല. പക്ഷേ, ജീവിതത്തിന് ഉപകരിക്കും. 

പൊതുവിജ്‌ഞാനവും യുക്തിചിന്തകളും മാത്രം അറിവിന്റെ പട്ടികയിൽപെടുത്തുമ്പോൾ ഒന്നോർക്കണം – അറിവുകൊണ്ടു മാത്രം ജീവിക്കാനാകില്ല.

അടുപ്പവും അനുഭവവുമാണ് ജീവിതത്തിലെ സുന്ദരനിമിഷങ്ങളെ അണിയിച്ചൊരുക്കുന്നത്. എല്ലാ ചോദ്യങ്ങളുടെയും ഉത്തരമെഴുതാൻ പഠിച്ചിട്ടും എന്തുകൊണ്ടാണ് ജീവിതം പലരുടെയും മുന്നിൽ ഒരു ചോദ്യചിഹ്നമായി ശേഷിക്കുന്നത്.

കീഴോട്ടു നോക്കിയുള്ള പുസ്തകപഠനത്തോടൊപ്പം, ചുറ്റുപാടും നോക്കിയുള്ള ജീവിതപഠനം കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ ജീവിതത്തിന്റെ ചോദ്യക്കടലാസുകൾ കണ്ട് പലരും ഭയന്നോടും. 

വൃത്തിയുള്ളപ്പോൾ കൂടെ നിൽക്കുന്നവർ വൃത്തികേടാകുമ്പോൾ തന്ത്രപൂർവം ഒഴിഞ്ഞുമാറും.

വൃത്തിയാക്കാൻ കൂടെ നിൽക്കുന്നവർ ഉള്ളിൽ നന്മയുള്ളവരാകും. അവരെ കണ്ടില്ലെന്നു നടിക്കരുത്. അവഗണിക്കപ്പെടുന്നവരോടുള്ള ആദരം കൂടിയാണ് ബന്ധങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com