sections
MORE

ഇഷ്ടപ്പെട്ടു നോക്കൂ...

sub
SHARE

പുതുതായി ഉണ്ടാക്കിയ പൂന്തോട്ടത്തിൽ ജമന്തിയും ഉണ്ടായിരുന്നു. ഉടമയ്ക്ക് ജമന്തിപ്പൂക്കളോടു വലിയ താൽപര്യമുണ്ടായിരുന്നില്ല. അയാളെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്നു തന്നെ ജമന്തി എല്ലായിടത്തേക്കും വ്യാപിച്ചു. എത്ര നശിപ്പിക്കാൻ നോക്കിയിട്ടും അവ പടർന്നുകൊണ്ടേയിരുന്നു. നിരാശനായ തോട്ടമുടമ, പൂന്തോട്ട പരിപാലനത്തിൽ വിദഗ്ധനായ തന്റെ സുഹൃത്തിനെ സമീപിച്ചു. ഇനി ഞാനെന്താണു ചെയ്യേണ്ടത്? സുഹൃത്ത് പറഞ്ഞു, നീ ആ പൂക്കളെ ഇഷ്ടപ്പെടാൻ ശ്രമിക്കുക. 

പല കാര്യങ്ങളോടും എന്തിനാണ് അനിഷ്‌ടം എന്നു ചോദിച്ചാൽ പ്രത്യേകിച്ചു കാരണമൊന്നും ഉണ്ടാകില്ല. എന്തുകൊണ്ടെന്നു പോലുമറിയാതെ പുലർത്തുന്ന നീരസം ആയുസ്സു മുഴുവൻ അപശകുനമായി നിലകൊള്ളും. 

കാരണം കണ്ടെത്തിയാൽ ആ കാരണത്തിനു പരിഹാരമുണ്ടാക്കിയാൽ മതി. പറഞ്ഞു തീർക്കണമെങ്കിൽപോലും തക്കതായ ഒരു പ്രശ്‌നം വേണം. അതുപോലുമില്ലാതെ തുടരുന്ന പിണക്കങ്ങൾക്ക് എങ്ങനെ പ്രതിവിധി കണ്ടെത്തും? കാരണമൊന്നുമില്ലാതെ കലഹിക്കുന്നവരുണ്ട്. മറ്റാരൊക്കെയോ പറഞ്ഞുപരത്തിയ അപവാദങ്ങളുടെ പേരിൽ ഉടലെടുത്ത അപ്രിയംകൊണ്ട് രൂപപ്പെടാതെ പോയ ബന്ധങ്ങളുമുണ്ട്. 

ഇഷ്‌ടമില്ലാത്ത എന്തിനെയും നശിപ്പിക്കുന്നതിലാണ് പലർക്കും ആത്മസംതൃപ്‌തി. ഓരോ ജീവിയും ജന്മമെടുക്കുന്നതും വളരുന്നതും അതിന്റേതായ നിയോഗങ്ങൾക്കു വേണ്ടിയാണ്. ഒന്നിന്റെയും ആത്യന്തികലക്ഷ്യം മറ്റൊന്നിന് അസ്വാദ്യകരമാകലോ വളമാകലോ അല്ല. തനതു ധർമനിർവഹണത്തിനിടയിൽ അപരനും ഉപകാരപ്പെടുന്നുണ്ടാകും. നമുക്കിഷ്‌ടപ്പെടുന്ന നിറത്തിലും വലുപ്പത്തിലും പൂക്കൾ വിരിയണമെന്നു വാശിപിടിക്കുന്നത് അസംബന്ധമാണ്! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA