sections
MORE

നയിക്കാനുള്ള യോഗ്യത

shubha-dinam-27
SHARE

പുതിയ ആശ്രമാധിപനെ തിരഞ്ഞെടുക്കാനുള്ള സമയമായി. സ്ഥാനമൊഴിയുന്ന ഗുരു നാമനിർദേശം ചെയ്യുകയാണു പതിവ്. അഞ്ഞൂറിലധികം അന്തേവാസികൾ അവിടെയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടത് താരതമ്യേന പ്രായം കുറഞ്ഞ ഒരു പുതുമുഖം.

തീരുമാനത്തെ മറ്റു സന്യാസിമാർ ചോദ്യം ചെയ്‌തപ്പോൾ ഗുരു പറഞ്ഞു, മറ്റുള്ളവരെല്ലാം ഈ സ്ഥാനത്തിനുവേണ്ടി പഠിച്ചൊരുങ്ങി കാത്തിരുന്നവരാണ്. ഇയാൾ പുതിയതായി വന്നതാണ്. ആശ്രമത്തെക്കുറിച്ച് ഇയാൾക്കു കാര്യമായി അറിയില്ല. മറ്റാർക്കും അറിയാത്ത വഴികളിലൂടെ ആശ്രമത്തെ നയിക്കാനാകും. അതുകൊണ്ട് ഇയാളാണു യോഗ്യൻ.

പ്രായംകൊണ്ടും   പരിചയം കൊണ്ടും അനുഭവസമ്പത്ത് ഉണ്ടാകണമെന്നില്ല. പ്രായം മാത്രം നോക്കി സ്ഥാനക്കയറ്റവും ഉത്തരവാദിത്തവും നൽകുമ്പോൾ യോഗ്യതയുള്ളവർ അവഗണിക്കപ്പെടും. എത്രനാൾ ഒരു സ്ഥലത്ത് ഉണ്ടായിരുന്നു എന്നതോ, ഒരു ജോലി തുടർച്ചയായി ചെയ്‌തുവെന്നതോ അല്ല തൊഴിൽമികവിന്റെ അടിസ്ഥാനം.

പ്രവർത്തിച്ച ഇടങ്ങളിലെ വൈവിധ്യമാർന്ന പ്രകടനങ്ങളും തനിമയാർന്ന സംഭാവനകളും വ്യത്യസ്തമായ സമീപനങ്ങളുമാണ് അനുഭവസമ്പത്തിന്റെ അളവുകോൽ. ഒരു വർഷംകൊണ്ട് ഒരു നൂറ്റാണ്ടിന്റെ അനുഭവം സമ്പാദിച്ചവരെ എന്തിനാണു പ്രായക്കുറവിന്റെ പേരിൽ അവഗണിക്കുന്നത്?

എന്തെങ്കിലും ആയിത്തീരാൻ വേണ്ടി മാത്രം പ്രവർത്തനശൈലി മോടി പിടിപ്പിച്ചവർ ഒന്നും ആയിത്തീരില്ല. ഇന്നലെകളിൽ അടയിരിക്കുന്നവർ തൽസ്ഥിതി തുടരാൻ മാത്രമേ ശ്രമിക്കൂ. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകാതെ സ്വന്തം കാലാവധി പൂർത്തിയാക്കാൻ മാത്രമായിരിക്കും അവരുടെ ഇഷ്‌ടം. എന്നാൽ, ഇന്നിൽ നിന്നു നാളെയെ രൂപപ്പെടുത്താൻ ശേഷിയുള്ളവർ തങ്ങളിരിക്കുന്ന സ്ഥാനത്തിനുപോലും പുതിയ നിർവചനങ്ങൾ നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA