sections
MORE

വാചകമേള

vachakam
SHARE

∙ കെ.വേണു: ശ്രീനാരായണ - അയ്യൻകാളി പ്രസ്ഥാനങ്ങൾ അടിയിൽനിന്നുള്ള ജനാധിപത്യവൽക്കരണത്തിനാണു തുടക്കം കുറിച്ചത്. തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ ഈ പ്രവണത ശക്തമായിരുന്നതു കൊണ്ടാണ് അവിടെ അക്രമരാഷ്ട്രീയത്തിനു വേരോട്ടമില്ലാത്തത്. മലബാറിൽ അടിത്തട്ടിൽ നിന്നുള്ള ജനാധിപത്യവൽക്കരണം ദുർബലമായതുകൊണ്ട് അവിടെ അക്രമരാഷ്ട്രീയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു. 

∙ പുനലൂർ രാജൻ: എസ്കെയ്ക്ക് (പൊറ്റെക്കാട്ട്) ജ്ഞാനപീഠം അവാർഡ് കിട്ടിയതിനു ശേഷം മലബാറിൽ വലിയ ആഘോഷമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം നശിപ്പിച്ചത് അതാണ്. അദ്ദേഹം പറഞ്ഞിരുന്നത് ജ്ഞാനപീഡനമായിരുന്നു എന്നാണ്. 

∙ എം.ലീലാവതി: അസഹിഷ്ണുത ഒട്ടുമില്ലാത്ത കുറച്ചു കവികളേ മലയാളത്തിലുണ്ടായിട്ടുള്ളൂ. അവരിലൊരാളാണ് വിഷ്ണുനാരായണൻ നമ്പൂതിരി.

∙ ടി.കെ.രാജീവ്കുമാർ: ലോകത്ത് ഒരുപാടു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഒരുപാട് അദ്ഭുതങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, എന്നെ അദ്ഭുതപ്പെടുത്തിയ രാജ്യം ഇന്ത്യതന്നെയാണ്. ലോകരാഷ്ട്രങ്ങളല്ല കാണാനുള്ളത്, കണ്ണുതുറന്നു കാണേണ്ടത് നമ്മുടെ ഇന്ത്യയാണ്.

∙ സച്ചിദാനന്ദൻ: ഒരു കവിക്ക് ഒരു ശൈലി എന്നു കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ഫലത്തിൽ ഓരോ കവിതയിലുമുള്ള ബഹുസ്വരതയെ മൂകമാക്കുകയാണു ചെയ്യുന്നത്. മറിച്ച്, ഇതിനെ ആഘോഷിക്കാനും ഓരോ സ്വരവും തിരിച്ച് കേൾക്കാനും അവയുടെ സന്ദർഭങ്ങളുമായി ചേർത്തു പഠിക്കാനുമാണു നാം ശീലിക്കേണ്ടത്.

∙ സേതു: അടൂർ ഗോപാലകൃഷ്ണൻ സൂര്യനിൽ സ്വന്തം സ്ഥലം പണ്ടേ നേടിക്കഴിഞ്ഞു. ഇനി എന്തിനു ചന്ദ്രനിൽ പോകണം?

∙ എൻ.മാധവൻകുട്ടി: ‘വർഗീയത വേണ്ട, ജോലി മതി’ എന്നൊരു പൊതു മുദ്രാവാക്യം ഡിവൈഎഫ്ഐ ഉയർത്തിയതായി അറിയുന്നു. ഉദ്ദേശിച്ചത് എന്തായാലും ഇത് അബദ്ധവും അരാഷ്ട്രീയവുമാണ്. ഗണവൈകല്യം മൂലം അരാഷ്ട്രീയമാകുന്ന മുദ്രാവാക്യം.

∙ രമ്യ ഹരിദാസ്: ബസ് ഇറങ്ങിയാൽ മൊബൈലിലും നോക്കി വീട്ടിലേക്കു നടക്കുന്നവർ അത് ഇത്തിരിനേരം കീശയിലിടൂ. നാട്ടുകാരോടൊക്കെ സംസാരിച്ചുനോക്കൂ. നല്ല കിടിലൻ മനുഷ്യരുണ്ട് നമുക്കു ചുറ്റും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA