ADVERTISEMENT

ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ച യുഎസ് സൈനിക ഓപ്പറേഷൻ സംഘത്തിൽ ഒരു റോബട്ടും പങ്കെടുത്തിരുന്നുവെന്നു പറഞ്ഞത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ്. റോബട്ടിനെ ഒപ്പം കൊണ്ടുപോയെങ്കിലും അതുപയോഗിക്കേണ്ടി വന്നില്ലത്രേ.

ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ, യുഎസ് സൈന്യത്തിലെ റോബട് എന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നു. വാട്സാപ്പിൽ ഒരുപക്ഷേ നിങ്ങൾക്കും അതു കിട്ടിയിട്ടുണ്ടാകും. ഭാവിയിൽ നമ്മുടെ സൈന്യത്തിന്റെയും ഭാഗമാകാൻ പോകുന്ന യന്ത്രമനുഷ്യൻ എന്ന പേരിലൊക്കെയാണു വിഡിയോ പ്രചരിക്കുന്നത്. സംഗതി വളരെ രസകരവും ത്രില്ലിങ്ങുമാണ്. മനുഷ്യനോടു പോരടിക്കുന്ന റോബട് ഏത്ര ആക്രമിക്കപ്പെട്ടാലും അതിനെയെല്ലാം അതിജീവിച്ചു തന്റെ ലക്ഷ്യം കൃത്യമായി വെടിവച്ചിടുന്നതു വിഡിയോയിൽ കാണാം.

യുഎസ് അടക്കം പല ലോകരാജ്യങ്ങളുടെയും സൈന്യം പല ആവശ്യങ്ങൾക്കായി റോബട്ടുകളെ ഉപയോഗിക്കുന്നുണ്ടെന്നുള്ളതു സത്യമാണ്. പക്ഷേ, ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലുള്ളത് സൈനിക റോബട്ടല്ല. യുഎസിലെ ലൊസാഞ്ചലസിലുള്ള വിഡിയോ പ്രൊഡക്‌ഷൻ സ്റ്റുഡിയോ ആയ കോറിഡോർ ഡിജിറ്റൽ, കംപ്യൂട്ടർ ഗ്രാഫിക്സ് (കംപ്യൂട്ടർ ഗ്രാഫിക്സ് ഇമേജറി) ഉപയോഗിച്ചു സൃഷ്ടിച്ചതാണ്. ഇത്തരം വിഡിയോകൾ തയാറാക്കുന്നതിൽ ഏറെ പ്രശസ്തരാണ് ഇവർ. 

കോറിഡോർ എന്ന യൂട്യൂബ് ചാനലിൽ പോയാൽ ഇത്തരത്തിലുള്ള പലപല റോബട്ടുകളുടെ പ്രകടനങ്ങളുടെ വിഡിയോ കാണാം!

യുഎസിലെ പ്രശസ്തമായ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള ബോസ്റ്റൺ ഡൈനാമിക്സ് എന്ന റോബട്ടിക് ഡിസൈൻ കമ്പനിയെ കളിയാക്കിക്കൊണ്ടുള്ള പാരഡി ആയാണ് കോറിഡോർ ഡിജിറ്റൽ ഇത്തരം വിഡിയോകൾ ചെയ്യുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com