അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ നിക്ഷേപം

Budget-General-Image04-b
SHARE

∙ തൊഴിൽ സൃഷ്ടിക്കുന്നതിനും നൈപുണ്യവികസനത്തിനും മുൻഗണന

∙ അടിസ്ഥാനമേഖലയിൽ ഊന്നിയുള്ള നൈപുണ്യവികസനത്തിനു പ്രത്യേക പ്രാധാന്യം അടിസ്ഥാന പദ്ധതികളിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള യുവ എൻജിനീയർമാരെയും മാനേജ്മെന്റ് ബിരുദധാരികളെയും പങ്കാളികളാക്കും

∙ ഗതാഗത സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി

∙ ഹൈവേകളുടെയും സാമ്പത്തിക ഇടനാഴികളുടെയും തീരദേശ, തുറമുഖ പാതകളുടെയും വികസനം വേഗത്തിലാക്കും

∙ ഡൽഹി–മുംബൈ അതിവേഗപാത 2023ൽ പൂർത്തിയാക്കും. ചെന്നൈ–ബെംഗളൂരു അതിവേഗപാത നിർമാണം തുടങ്ങും റെയിൽ, ജല, വ്യോമ ഗതാഗതം

 ∙ റെയിൽവേ ലൈനുകളോടു ചേർന്നു സൗരോർജ സംവിധാനം ഒരുക്കും

∙ 4 സ്റ്റേഷനുകളുടെ വികസനത്തിലും 150 പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനത്തിലും പൊതു സ്വകാര്യ പങ്കാളിത്തം

∙ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തേജസ് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ

∙ 18,600 കോടി രൂപ ചെലവുള്ള ബെംഗളൂരു സബർബൻ പദ്ധതിക്ക് 148 കിലോമീറ്റർ ദൂരം.  ടിക്കറ്റിനു മെട്രോ നിരക്ക്

∙ ഒരു തുറമുഖമെങ്കിലും സ്വകാര്യവൽക്കരിച്ച് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതു പരിഗണിക്കും

 ∙ ഉഡാൻ പദ്ധതിയിലൂടെ 2024നുള്ളിൽ 100 വിമാനത്താവളങ്ങൾ കൂടി. ഉഡാൻ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA