ADVERTISEMENT

∙നാരായൻ: ആദിവാസിക്കു ചവിട്ടിനിൽക്കാൻ ഒരുപിടിമണ്ണില്ലാതെയാവുന്നത് ആരും കാണുന്നില്ലേ? അറിഞ്ഞില്ലെന്നായിരിക്കും. ആദിവാസിക്കു ചില്ലറ പരിഷ്കാരങ്ങളും പരിവർത്തനവുമുണ്ടായെങ്കിൽ അതു കാലാനുഗതിയാണ്. ആ മേന്മ ഏതെങ്കിലും ഭരണക്കാരോ രാഷ്ട്രീയക്കാരോ ഉണ്ടാക്കിയതല്ല. 

∙കെ.വേണു: കക്ഷിരാഷ്ട്രീയത്തിനും  വോട്ടുബാങ്ക് രാഷ്ട്രീയത്തിനും അപ്പുറമുള്ള വളരെക്കുറച്ച് ആളുകൾ മാത്രമേ ഇന്നു കേരളത്തിലുള്ളൂ. പൊതുസമൂഹം എന്ന വിഭാഗം ഇന്ന് ഇല്ലെന്നുതന്നെ പറയേണ്ടിവരുന്നു.

∙ ടി.എം.കൃഷ്ണ: പ്രതിപക്ഷത്തിന്റെ പ്രശ്നം അവർക്കു ഭാവനയില്ല എന്നതാണ്. പ്രതിപക്ഷം ഭാവന തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ബിജെപിക്കു ബദലായി എന്താണു പ്രതിപക്ഷത്തിനു നൽകാനുള്ളത് എന്നതു വലിയൊരു ചോദ്യമാണ്. പുരോഗമനവാദികൾക്ക്, പ്രതിപക്ഷത്തിനു തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു തുടങ്ങാം എന്നാണു ഞാൻ കരുതുന്നത്. 

∙ കല്യാണി പ്രിയദർശൻ: ഏതു സിനിമയിൽ അഭിനയിക്കുമ്പോഴും സംവിധായകനെ വിശ്വസിക്കുക, നമ്മളിൽനിന്ന് ഏറ്റവും മികച്ച അഭിനയം അവർ പുറത്തെടുത്തുകൊള്ളും – അച്ഛന്റെ ഈ ഉപദേശത്തിനു തന്നെയാണ് ഞാൻ പ്രഥമ പരിഗണന നൽകുന്നത്. ഇതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഗൃഹപാഠം.

∙ ശ്രീനിവാസൻ: അങ്ങനെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്കു തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്കു വിചാരവുമില്ല. 

ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്നു പറയാം. വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്കു  തോന്നിയിട്ടുള്ളത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com