ADVERTISEMENT

കേരളത്തിലേതു പോലെ കോവിഡ് ലോക്ക് ഡൗണിലാണ് റഷ്യയും. പക്ഷേ, പുറത്തിറങ്ങരുതെന്ന് എത്ര പറഞ്ഞിട്ടും റഷ്യക്കാർ അനുസരിക്കുന്നില്ല. അപ്പോൾ, പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സൂത്രപ്പണി ചെയ്തു. രാജ്യത്തെ മൃഗശാലകളിൽ നിന്ന് 500 സിംഹങ്ങളെയും കടുവകളെയും തെരുവുകളിലേക്കു തുറന്നുവിട്ടു. അതോടെ, ജനങ്ങളെല്ലാം പേടിച്ചു വീട്ടിൽക്കയറി! 

വാട്സാപ്പിൽ ഇൗ ഫോർവേഡ് മെസേജ്, റോഡിലിറങ്ങിയ സിംഹത്തിന്റെ ചിത്രം സഹിതം കിട്ടിയപ്പോൾ നമ്മളിൽ പലർക്കും തോന്നിയില്ലേ, പുടിന്റെ സൂത്രം കൊള്ളാമല്ലോ എന്ന്. അങ്ങനെ തോന്നി സംഗതി മറ്റു ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്തവരും ഒട്ടേറെയുണ്ടാകും. പക്ഷേ, സിംഹങ്ങളും പുലികളും ഇങ്ങനെ റോഡിലിറങ്ങി നടന്നാൽ പൊലീസും പട്ടാളവും സാക്ഷാൽ പുടിൻ തന്നെയും എങ്ങനെ പുറത്തിറങ്ങും എന്ന് ആവേശത്തിൽ പലരും ചിന്തിച്ചിട്ടുണ്ടാവില്ല! 

മെസേജിനൊപ്പം പ്രചരിപ്പിക്കുന്ന ചിത്രം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്നുള്ളതാണ്. 2016 ലേത്. റഷ്യയുമായോ കോവിഡ് ലോക്ക് ഡൗണുമായോ ഒരു ബന്ധവുമില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com