ADVERTISEMENT

മധു: നാൽപത്തിയൊന്നാമത്തെ വയസ്സിലാണു ജയൻ മരണപ്പെടുന്നത്. സിനിമയ്ക്കുവേണ്ടി ജീവൻ ബലികൊടുത്ത ജയനെ പിന്നീടു മിമിക്രിക്കാർ എന്തുമാത്രം അപഹസിച്ചു എന്നതു വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കിൽ, ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കൽപോലും ജയൻ പറഞ്ഞിട്ടുണ്ടാവാൻ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റേതെന്ന പേരിൽ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയൻ.

എം.മുകുന്ദൻ: മുണ്ടു മടക്കിക്കുത്തി, കൈകൾ വീശി നിരത്തുകളിലൂടെ സ്വതന്ത്രനായി നടക്കുന്നതാണ് ഞാനിപ്പോൾ കാണുന്ന സ്വപ്നം. ചങ്ങാതിയുടെ തോളിൽ കയ്യിട്ട് തിരക്കുള്ള കവലയിലൂടെ നടക്കുക. ഒരു ചായക്കടയിൽ കയറിയിരുന്ന് ചൂടുള്ള ഒരു ഗ്ലാസ് പൊടിച്ചായയും എണ്ണക്കടിയും കഴിക്കുക. ഈയടുത്ത കാലം വരെ ഇതൊക്കെ നിസ്സാരകാര്യങ്ങളായിരുന്നു. ഇപ്പോഴാണ് അതിന്റെ പ്രാധാന്യവും ആഹ്ലാദവും നമ്മൾ തിരിച്ചറിയുന്നത്.

സച്ചിദാനന്ദൻ: ഏതു മനുഷ്യാവകാശ പ്രവർത്തകനും ഏതു ഭരണകൂട വിമർശകനും ഏതു സമയവും അറസ്റ്റ് ചെയ്യപ്പെടാവുന്ന അടിയന്തരാവസ്ഥയാണു നിലവിലുള്ളത്. ആഗോള മഹാമാരി, അനീതിക്കെതിരായ കൂട്ടായ പ്രതിഷേധം പോലും അസാധ്യമാക്കിയത് ഭരണകൂടത്തെ ഒന്നുകൂടി അക്രമാസക്തമാക്കിയിരിക്കുന്നു.

ശശി തരൂർ: കോവിഡിനെയും ഇനി വരാനിരിക്കുന്ന മറ്റു മഹാമാരികളെയും തടയാനുള്ള ഏകവഴി രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നതു പ്രോത്സാഹിപ്പിക്കുകയാണ്, ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുകയാണ്. ഈ സമീപനമില്ലാതെ, പരസ്പരം പോരടിക്കുന്നത് ലോകത്തെ കുറെക്കൂടി അപകടകരമായ അവസ്ഥയിലെത്തിക്കാൻ മാത്രമേ സഹായിക്കൂ.

ദുൽഖർ സൽമാൻ: സ്വന്തം സിനിമ കാണുമ്പോൾ ഏതൊരു ആക്ടർക്കുമുള്ള അതേ ഫീൽ തന്നെയാണ് എനിക്കുമുള്ളത്. ആ സീൻ കുറെക്കൂടി നന്നാക്കാമായിരുന്നു, അന്നത്തെ ദിവസം അങ്ങനെ ചിന്തിക്കണമായിരുന്നു എന്നൊക്കെ. അതു നല്ലതാണ്. അല്ലാതെ, ‘ഞാൻ പൊളിച്ചു’ എന്ന് എനിക്കു തന്നെ തോന്നിയാൽ ഒരു രീതിയിലും മെച്ചപ്പെടാൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com