ADVERTISEMENT

ഓണക്കാലമാണല്ലോ. നാട്ടുവഴികളിലൂടെയൊക്കെ പൂവു തേടി നമ്മൾ നടന്നിരുന്ന കാലം. എന്നാൽ, അങ്ങനെയുള്ള യാത്രകളിലൊന്നും ഒരിക്കലും കണ്ടുകിട്ടാത്ത ‘അത്യപൂർവമായ’ ചില പൂക്കളുണ്ട് – സോഷ്യൽ മീ‍ഡിയ പൂക്കൾ!

വാട്സാപ്പിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും മാത്രമേ ഇതു വിരിയൂ!!

കാലാകാലങ്ങളായി പ്രചരിക്കുന്ന അത്തരം ചില വ്യാജപുഷ്പങ്ങൾ ഇതാ

മഹാമേരു പുഷ്പം

 വ്യാജം: 400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ പൂക്കുന്ന അത്യപൂർവ പുഷ്പം.

 യാഥാർഥ്യം: ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പമായ ‘കിങ് പ്രോടിയ.’ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ Proteas എന്നു വിളിക്കുന്നതിനു കാരണം ഈ പൂവാണ്.

1200nareelatha
നാരീലത

നാരീലത

 വ്യാജം: സ്ത്രീശരീരത്തിന്റെ ആകൃതിയുള്ള ഈ പുഷ്പം 20 വർഷത്തിലൊരിക്കലാണു പൂക്കുക. തായ്‌ലൻഡ്, ഹിമാലയം തുടങ്ങി പല പ്രദേശങ്ങളുടെയും പേരിൽ അറിയപ്പെട്ടു. ഒടുവിൽ പാലക്കാട് ജില്ലയിലെ അമ്പലപ്പാറ എന്ന സ്ഥലത്തുവരെ എത്തിയതായി വാട്സാപ് പഠിപ്പിച്ചു.

 യാഥാർഥ്യം: ലോകത്ത് ഒരു സസ്യശാസ്ത്രജ്‍ഞനും ഇത്തരമൊരു പൂവു കണ്ടിട്ടില്ല!

പഗോഡ പുഷ്പം

വ്യാജം: 400 വർഷത്തിലൊരിക്കൽ ടിബറ്റിൽ പൂക്കുന്ന മറ്റൊരു പൂവാണിത്. കണ്ടാൽ, ജീവിതകാലം മുഴുവൻ ഭാഗ്യമുണ്ടാകുമത്രേ.

 യാഥാർഥ്യം: ഒരു മീറ്ററിലേറെ വളരാവുന്ന Rheum nobile എന്ന ചെടിയാണിത്. ഹിമാലയസാനുക്കളിൽ കാണുന്നതാണ്.

(പഗോഡ പുഷ്പം എന്നറിയപ്പെടുന്ന യഥാർഥ പൂവു വേറെയുണ്ട്)

ദൈവിക പുഷ്പം 

 വ്യാജം: 50 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ പൂക്കുന്നു.

 യാഥാർഥ്യം: Cycas വിഭാഗത്തിൽപെട്ട ചെടിയുടെ കൂമ്പാണിത്.

നാഗപുഷ്പം

1200nagapuzhpam
നാഗപുഷ്പം.

വ്യാജം: 36 വർഷത്തിലൊരിക്കൽ മാത്രം മാനസസരോവറിൽ പൂക്കുന്നു. 

 യാഥാർഥ്യം: സീ പെൻ എന്നറിയപ്പെടുന്ന കടൽ ജീവി!

∙ ഇവ ചില ഉദാഹരണങ്ങൾ മാത്രം. വ്യാജപുഷ്പങ്ങൾ  ഇനിയും സമൂഹമാധ്യമങ്ങളിൽ പൂത്തുലയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിചിത്രമായ ആകൃതിയിലുള്ളതോ  അവിശ്വസനീയമായ  അവകാശവാദമുള്ളതോ ആയ അത്തരം ഫോർവേഡ് മെസേജുകൾ ഫോണിൽ  വന്നാൽ, ഇന്റർനെറ്റിൽ  ഒന്നു പരതി നോക്കൂ. കാര്യം വ്യക്തമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com