രാമക്ഷേത്രം: പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ

1200-Ram-Temple
SHARE

രാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഒക്ടോബർ മധ്യത്തോടെ ആരംഭിക്കും. ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി പങ്കെടുത്ത ഭൂമിപൂജ ചടങ്ങുകൾക്കു ശേഷം അവസാനവട്ട ഭൂമി നിരപ്പാക്കലും അനുബന്ധ ജോലികളുമാണ് നടന്നത്. 

ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 200 അടി ആഴത്തിൽ 1200 ഇടത്താണു പൈലിങ് നടത്തുന്നത്. ഈ ജോലികൾ അടുത്ത വർഷം ജൂൺ വരെ നീളും. 2,74,110 ചതുരശ്ര മീറ്ററിന്റെ ക്ഷേത്ര പ്ലാൻ അയോധ്യ വികസന അതോറിറ്റിക്കു സമർപ്പിച്ചു കഴിഞ്ഞു. എൽ ആൻഡ് ടിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭൂകമ്പം ചെറുക്കുന്ന രീതിയിലായിരിക്കും നിർമാണം. ഒരു ലക്ഷം ഭക്തർക്ക് ഒരുമിച്ച് ക്ഷേത്രസമുച്ചയത്തിൽ നിൽക്കാനാവും. 3 വർഷം കൊണ്ടു ക്ഷേത്രം പൂർത്തീകരിക്കും.

കഴിഞ്ഞ മാസം ട്രസ്റ്റിന്റെ അക്കൗണ്ടുകളിൽ നിന്ന് വ്യാജ ചെക്കുകളുപയോഗിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തതിനാൽ ചെക്കുകൾ നൽകുന്നതു തൽക്കാലം നിർത്തി. ഇടപാടുകൾ ഇനി ഓൺലൈനായിരിക്കും.

English summary: Ayodhya Ram temple construction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA