യുഎന്നിന് 75 വയസ്സ്

IRAN-NUCLEAR/UN
SHARE

ഐക്യരാഷ്ട്ര സംഘടന (യുണൈറ്റഡ് നേഷൻസ് – യുഎൻ) നിലവിൽ വന്നത് 1945 ഒക്ടോബർ 24 നാണ്. സ്ഥാപക അംഗങ്ങളായത് ഇന്ത്യയുൾപ്പെടെ 51 രാജ്യങ്ങൾ. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന യോഗത്തിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ യുഎൻ ചാർട്ടറിൽ ഒപ്പുവച്ചു. അന്നു പങ്കെടുക്കാത്ത പോളണ്ടും രണ്ടു മാസത്തിനു ശേഷം ഒപ്പുവച്ച് സ്ഥാപക അംഗമായി. ഇന്ന് യുഎന്നിന് 75 വയസ്സ് പൂർത്തിയാകുന്നു.

∙ നിലവിൽ യുഎൻ സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ എണ്ണം 193.
∙ ഏറ്റവുമൊടുവിൽ യുഎൻ അംഗമായത് ദക്ഷിണ സുഡാൻ (2011).
∙ സ്ഥാനം ന്യൂയോർക്കിലെ മൻഹാറ്റനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം.
∙ റോക്ക്ഫെല്ലർ കുടുംബമാണ് സംഘടനയ്ക്കായി സ്ഥലം നൽകിയത്.

വരുമാനം എങ്ങനെ?
അംഗരാജ്യങ്ങൾ നൽകുന്ന സംഭാവനകളാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന വരുമാന സ്രോതസ്സ്. പൊതുസഭയാണു ബജറ്റ് അംഗീകരിക്കുന്നതും ഓരോ രാജ്യത്തിനുമുള്ള വിഹിതം നിശ്ചയിക്കുന്നതും. ഓരോ രാജ്യത്തിന്റെയും ദേശീയ വരുമാനം കണക്കിലെടുത്താണു തുക നിശ്ചയിക്കുന്നത്. ഏതെങ്കിലുമൊരു രാജ്യത്തെ മാത്രം സമ്പത്തിനായി കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കാൻ, ഓരോ രാജ്യവും അടയ്ക്കുന്ന തുകയ്ക്ക് ഉയർന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ഉയർന്ന പരിധിക്കുള്ള തുക അടയ്ക്കുന്ന ഏക രാജ്യം അമേരിക്കയാണ് (യുഎൻ ബജറ്റിന്റെ 22 ശതമാനം).

യുഎൻ രക്ഷാസമിതി
അഞ്ചു സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും ഉൾപ്പെടെ 15 അംഗങ്ങൾ. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവർ സ്ഥിരാംഗങ്ങൾ. സ്ഥിരാംഗങ്ങൾക്കു വീറ്റോ (തീരുമാനങ്ങളോടു വിയോജിച്ച് നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അധികാരം) അധികാരമുണ്ട്. നിലവിൽ ഇന്ത്യ താൽക്കാലിക അംഗമാണ്.

Candidates Social Security
റൂസ്‌വെൽറ്റ്

റൂസ്‌വെൽറ്റ്
യുണൈറ്റഡ് നേഷൻസ് എന്ന പേരു നിർദേശിച്ചത് യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്.

VK-Krishna-Menon
വി.കെ. കൃഷ്ണമേനോൻ

നീണ്ട പ്രസംഗം
യുഎന്നിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതു വി.കെ. കൃഷ്ണമേനോൻ ആണ്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഉന്നയിച്ച തർക്കത്തിനു മറുപടിയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ നിലപാടു പ്രഖ്യാപനവുമായി കൃഷ്ണമേനോൻ പ്രസംഗിച്ചത് എട്ടു മണിക്കൂറോളം! 1957 ജനുവരി 23നു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് 24ന്. ജനുവരി 23ന് അഞ്ചു മണിക്കൂറും 24നു രണ്ടു മണിക്കൂർ 48 മിനിറ്റുമായിരുന്നു പ്രസംഗം.

Vijayalakshmi-Pandit
വിജയലക്ഷ്മി പണ്ഡിറ്റ്

യുഎൻ പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ്
രാഷ്ട്രീയപ്രവർത്തക, നയതന്ത്രജ്ഞ എന്നീ ന‍ിലകളിൽ പ്രശസ്തയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ആണ് യുഎൻ പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ് (1953). യുഎൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരിയും അവർ തന്നെ. ജവാഹർലാൽ നെഹ്റുവിന്റെ സഹോദരിയായ അവർ സോവിയറ്റ് യൂണിയൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായിരുന്നു.

trygve-lee
ട്രിഗ്‌വി ലീ

ട്രിഗ്‌വി ലീ ആദ്യ സെക്രട്ടറി ജനറൽ
ട്രിഗ്‍വി ലീ (TRYGVE LIE – നോർവേ) 1946 ഫെബ്രുവരിയിലാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലായത്.

Antonio-Guterres
അന്റോണിയോ ഗുട്ടെറസ്

അന്റോണിയോ ഗുട്ടെറസ്
പോർച്ചുഗൽ മുൻ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസാണ് നിലവിൽ യുഎൻ സെക്രട്ടറി ജനറൽ. യുഎന്നിന്റെ ഒൻപതാം സെക്രട്ടറി ജനറലാണു ഗുട്ടെറസ്.

ആറ് ഒൗദ്യോഗിക ഭാഷകൾ
ഐക്യരാഷ്ട്ര സംഘടന ഔദ്യോഗിക ഭാഷകളും ഭാഷാദിനങ്ങളും:
∙ അറബിക് – ഡിസംബർ 18
∙ ചൈനീസ് – ഏപ്രിൽ 20
∙ ഇംഗ്ലിഷ് – ഏപ്രിൽ 23
∙ സ്പാനിഷ് – ഏപ്രിൽ 23
∙ ഫ്രഞ്ച് – മാർച്ച് 20
∙ റഷ്യൻ – ജൂൺ 6

PTI3_27_2015_000092B
അടൽ ബിഹാരി വാജ്പേയി

ഹിന്ദി, മലയാളം, സംഗീതം
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി യുഎന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചു. മാതാ അമൃതാനന്ദമയി പ്രസംഗിച്ചത് മലയാളത്തിലായിരുന്നു. പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിക്ക് യുഎന്നിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.‌

MS-Subbalakshmi
എം.എസ്. സുബ്ബലക്ഷ്മി

യുഎന്നും സമാധാന നൊബേലും
അനുബന്ധ സംഘടനകളിലൂടെയും വ്യക്തികളിലൂടെയുമായി 12 തവണ ഐക്യരാഷ്ട്ര സംഘടനയ്ക്കു സമാധാന നൊബേൽ ബഹുമതി ലഭിച്ചിട്ടുണ്ട്.

ടി.എസ്. തിരുമൂർത്തി
യുഎന്നിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി - ടി.എസ്. തിരുമൂർത്തി

ഇൻപുട്സ്: അബ്ദുൽ ജലീൽ, എസ്. പ്രദീപ്

English Summary: 75 Years of United Nations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA