ADVERTISEMENT

മക്കളായ അമൃത നാരായണൻ, ചിത്ര നാരായണൻ, കൊച്ചുമകൾ ചന്ദ്രിക നാരായണൻ മോഹൻ എന്നിവർ കെ.ആർ.നാരായണനെ അനുസ്മരിക്കുന്നു

കോച്ചേരിൽ രാമൻ നാരായണന്റെ ജന്മശതാബ്ദി വേളയിൽ നാം ആഘോഷിക്കുന്നത് ആ ജീവിതം മാത്രമല്ല, അദ്ദേഹം അവശേഷിപ്പിച്ച പൈതൃകം കൂടിയാണ്: ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസം, നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അക്ഷീണ പ്രയത്നം, നിരന്തരം പുതിയ അറിവുകൾ നേടാനുള്ള അഭിനിവേശം, ഇന്ത്യയിലും ലോകമെമ്പാടുമായി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതും ദീർഘകാലമായി നിലനിൽക്കുന്നതുമായ ഔദ്യോഗിക, വ്യക്തി ബന്ധങ്ങൾ...

ചൈനയിലെ ഇന്ത്യൻ അംബാസഡർ എന്നതടക്കം, നയതന്ത്രപ്രതിനിധി എന്ന നിലയിൽ വളരെയേറെ ആദരിക്കപ്പെട്ട കരിയർ രാഷ്ട്രപതി നാരായണന് ഉണ്ടായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്നു വിരമിച്ച ശേഷം ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി. പിന്നീട് യുഎസിൽ ഇന്ത്യൻ അംബാസഡറായി രാഷ്ട്രീയ നിയമനവും ലഭിച്ചു. അതിനുശേഷമാണ് അദ്ദേഹം തന്റെ രാഷ്ട്രീയജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഒറ്റപ്പാലത്തുനിന്നു തുടർച്ചയായി മൂന്നു തവണ ലോക്സഭയിലേക്കു ജയിച്ചു. 1984 മുതൽ 1989വരെ വിവിധ വകുപ്പുകളിൽ കേന്ദ്ര മന്ത്രിപദവി വഹിച്ചു.

1992 മുതൽ 1997 വരെ ഉപരാഷ്ട്രപതിയായും 1997 മുതൽ 2002 വരെ രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചു. തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ആദ്യ പ്രസിഡന്റായ അദ്ദേഹം ‘സിറ്റിസൻ പ്രസിഡന്റ് ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

dakshayani-kr
1951ൽ ന്യൂഡൽഹിയിൽ കെ.ആർ.നാരായണന്റെ വിവാഹച്ചടങ്ങിനു തൊട്ടുപിന്നാലെ പകർത്തിയ ചിത്രം. ഉഷ, കെ.ആർ.നാരായണൻ, ദാക്ഷായണി വേലായുധൻ, ആർ. വേലായുധൻ എന്നിവർ. ഒപ്പമുള്ള കുട്ടി വേലായുധൻ – ദാക്ഷായണി ദമ്പതികളുടെ മകൾ മീര വേലായുധൻ (നാരായണന്റെ പിതൃസഹോദരനാണ് വേലായുധൻ).

കെ.ആർ.നാരായണൻ – ഉഷ നാരായണൻ കൂട്ടുകെട്ട് പ്രണയവും ജീവിതാഭിനിവേശവും നിറഞ്ഞതായിരുന്നു. ആഴത്തിൽ സ്‌നേഹിച്ച്, പരസ്പരം ബഹുമാനിച്ച് അവർ നയിച്ച ജീവിതം ഇപ്പോഴും ഞങ്ങൾക്കെല്ലാം പ്രചോദനമായി തുടരുന്നു. നീതിയും തുല്യതയും ഉറപ്പാക്കുകയെന്നതു ജീവിതമൂല്യമായി കാണാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. എല്ലാവരോടും ബഹുമാനം കാത്തുസൂക്ഷിക്കാനും എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണാനും പ്രോത്സാഹിപ്പിച്ചു. ചുറ്റുമുള്ള ലോകത്തോട് എല്ലായ്‌പ്പോഴും വിസ്മയവും ജിജ്ഞാസയും ഉള്ളിൽ കരുതണമെന്ന് ഓർമിപ്പിച്ചു.

അദ്ദേഹത്തിന്റെ ജീവിതവും ഹൃദ്യതയും ചിരിയും ജീവിതപ്രണയവും മിത്രങ്ങളോടുള്ള ചിരകാല വിശ്വസ്തതയും കുടുംബാംഗങ്ങളെന്ന നിലയിലുള്ള പ്രിയ നിമിഷങ്ങളുമാണ് ഈ അവസരത്തിൽ ഞങ്ങൾ ഓർക്കുന്നത്. അദ്ദേഹത്തെ ഹൃദയത്തിലും സ്മരണയിലും സൂക്ഷിക്കുന്നതിനു ഞങ്ങൾ നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നു. നീതിക്കും സത്യത്തിനുമായി ഒരു വിട്ടുവീഴ്ചയുമില്ലാതെ നിലകൊണ്ടതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. രാഷ്ട്രപതിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലം വേറിട്ടുനിൽക്കുന്നതും ഇക്കാരണത്താൽ‍ത്തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com