ADVERTISEMENT

ആ ഗ്രാമത്തിലെ മലനിരകളിൽ ധാരാളം മരങ്ങളുണ്ടായിരുന്നു. ഗ്രാമവാസികളുടെ അറിവില്ലായ്മമൂലം വർഷങ്ങൾകൊണ്ട് മരങ്ങളെല്ലാം വെട്ടിനിരത്തപ്പെട്ടു. ഒരുദിവസം കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഒരു വയോധിക മലമുകളിലിരുന്ന് ധാരാളം കുഴികൾ കുഴിക്കുന്നതു കണ്ടു. കുട്ടികൾ ചോദിച്ചു: നിങ്ങൾ എന്തു ചെയ്യുകയാണ്? വയോധിക പറഞ്ഞു: ഞാനിവിടെ പഴയ കാടു പുനർനിർമിക്കുകയാണ്. കുട്ടികൾ അവരെ പരിഹസിച്ചു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ ചെറിയ കാടു രൂപപ്പെട്ടിരുന്നു.

ചെറിയ ചുവടുവയ്പുകളാണു വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നത്. പല തുടക്കങ്ങളും അദൃശ്യമാണ്. തുടങ്ങുന്നവർക്കൊഴികെ മറ്റെല്ലാവർക്കും അത് അപ്രധാനവുമാകും. ആരംഭം കുറിക്കുന്നവർക്കെല്ലാം അവസാനത്തെക്കുറിച്ചൊരു സ്വപ്നമുണ്ടാകും.

എന്തെങ്കിലുമൊരു കാര്യത്തിനു തുടക്കം കുറിക്കണമെങ്കിൽ അസാധാരണ ധൈര്യവും ദർശനവും വേണം. തുടക്കക്കാർ നേരിടേണ്ടി വരുന്ന ചില ചോദ്യശരങ്ങളുണ്ട് – എന്തു കണ്ടിട്ടാണു തുടങ്ങുന്നത്; വിജയിക്കുമെന്ന് എന്താണുറപ്പ്; വേറെ പണിയൊന്നും ഇല്ലേ; സ്വന്തം കാര്യം നോക്കി നടന്നാൽ പോരേ; ലോകം മാറ്റിമറിക്കാൻ നീയാര്?... ‘വല്ലതും സംഭവിച്ചാൽ തനിയെ അനുഭവിച്ചോണം’ തുടങ്ങിയ മുന്നറിയിപ്പുകളും ഉണ്ടാകും. ഇത്തരം അധിക്ഷേപങ്ങളെ അതിജീവിക്കുകയാണ് ഒരു തുടക്കക്കാരന്റെ വലിയ വെല്ലുവിളി.

ലോകചരിത്രം ചില വ്യക്തികളുടെ ചരിത്രം കൂടിയാണ് – മുൻകൈ എടുക്കുകയും മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്ത വ്യക്തികളുടെ ചരിത്രം. അത്തരം ചില വ്യക്തികൾ ഇല്ലായിരുന്നുവെങ്കിൽ ചരിത്രസംഭവങ്ങളെന്നു വിളിക്കപ്പെടുന്ന ഒന്നും ഉണ്ടാകുമായിരുന്നില്ല. ഓരോ ജീവിതവും വിലയിരുത്തപ്പെടേണ്ടത് വരുന്ന തലമുറയ്ക്കുവേണ്ടി അവർ എന്തു ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ‘ഇന്നലെ’യെയും ‘നാളെ’യെയും ബഹുമാനിക്കുന്നവർക്കു മാത്രമേ ‘ഇന്ന്’ സ്ഥിരത നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനാകൂ.

Content highlights: Afforestation: Motivation story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com