നന്ദി നന്ദി നന്ദി...

subhadhinam
SHARE

ചടങ്ങുകളുടെ അവസാനം ചടങ്ങിനുവേണ്ടി മാത്രം നടത്തുന്ന ആ സത്കർമം – ‘കൃതജ്ഞത’ – ജീവിതത്തിലെ ഓരോ നിമിഷവും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.

ആരോടാണു നന്ദി പറയേണ്ടാത്തത്? ജന്മം നൽകിയവൾ, വളർത്തിയവർ, ബലഹീനതകളിലും ഒപ്പമുണ്ടായിരുന്നവർ, പുഞ്ചിരി സമ്മാനിച്ച കുഞ്ഞുങ്ങൾ, അറിവു പകർന്നവർ, അവഹേളിച്ചവർ, തകർക്കാൻ ശ്രമിച്ചവർ, തോൽവിയിലും പ്രതീക്ഷ നൽകിയവർ, അനാരോഗ്യത്തിലും ശുശ്രൂഷിച്ചവർ, കുറച്ചുകാലത്തെ സൗഹൃദത്തിനു ശേഷം എങ്ങോ പോയ്മറഞ്ഞവർ, ഒരിക്കൽ മാത്രം ഉപകാരപ്പെട്ടവർ, ആത്മമിത്രങ്ങൾ, അപരിചിതർ... എന്തെങ്കിലുമൊക്കെ സമ്മാനിക്കാതെ കടന്നുപോയ ആരുമുണ്ടാകില്ല.

ഉപകാരസ്മരണകളില്ലാത്ത ജീവിതം ഉപയോഗരഹിതമായിരിക്കും. തനിയെ വളർന്നു എന്ന അഹംബോധമുള്ളവർക്ക് ആരുടെയും സാന്നിധ്യത്തെ വിലമതിക്കാനാകില്ല. തനിക്കുവേണ്ടി ചെയ്തതെല്ലാം ചെയ്തവരുടെ കർത്തവ്യമായിരുന്നു എന്ന നിഷേധചിന്തയിൽ അവർ അവരിലേക്കുതന്നെ ചുരുങ്ങും. ചവിട്ടിനിൽക്കുന്ന മണ്ണിനും പെയ്തു തോരുന്ന മഴയ്ക്കും ഏറ്റ വെയിലിനും ആശ്വാസമേകിയ തണലിനും കുടിച്ച ജലത്തിനുമെങ്കിലും നന്ദി ചൊല്ലണ്ടേ?

സ്വയം പരിഹരിക്കാനാകാത്ത ഒരു വിഷമതയും ആരും അനുഭവിക്കുന്നില്ല. അസഹനീയമെന്നു കരുതുന്ന ഓരോ അനുഭവവും സഹിക്കാൻ ശേഷിയുള്ള ഏക വ്യക്തി അതനുഭവിക്കുന്നയാൾ മാത്രമായിരിക്കും. ഇത്രയും നാൾ സഞ്ചരിച്ച വഴികളുടെ ഫ്ലാഷ്ബാക്ക് എടുത്താലറിയാം, ഓരോ സംഭവവും എത്ര അവിശ്വസനീയമായിരുന്നുവെന്ന്. അതിലൂടെ ലഭിച്ച പ്രതിരോധശേഷിയോടെങ്കിലും കടപ്പാടുണ്ടാകണ്ടേ?

എല്ലാ സംഭവങ്ങളും സാഹചര്യങ്ങളും അനുഗ്രഹങ്ങളാണ്. അതു മനസ്സിലാകണമെങ്കിൽ ചിലപ്പോൾ നാളുകൾ കഴിയേണ്ടിവരും; ചിലപ്പോൾ മറ്റുള്ളവരെ കണ്ടുമുട്ടേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA