ചിൽ ട്രംപ് ചിൽ!

greta
ഗ്രേറ്റ ട്യുൻബെർഗ്. ചിത്രം: എഎഫ്പി
SHARE

കഴിഞ്ഞ വർഷം തന്നെ പരിഹസിക്കാൻ ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ച് ഡോണൾഡ് ട്രംപിന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ മറുപടി ട്വീറ്റ്. ‘വോട്ടെണ്ണൽ നിർത്തിവയ്ക്കൂ’ എന്ന ട്രംപിന്റെ ട്വീറ്റിനെ പരിഹസിച്ചാണ് ഗ്രേറ്റയുടെ മറുപടി. ‘എത്ര പരിഹാസ്യം. ഡോണൾഡ് ദേഷ്യം നിയന്ത്രിക്കാൻ എന്തെങ്കിലും ഉടൻ ചെയ്യണം. എന്നിട്ടു നല്ലൊരു പഴഞ്ചൻ സിനിമ കൂട്ടുകാരനൊപ്പം പോയി കാണൂ. ഒന്നു തണുക്കട്ടെ’ എന്നാണു ഗ്രേറ്റ‌ കുറിച്ചത്. 

കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രേറ്റയെ 2019ൽ ടൈം വാരികയുടെ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തപ്പോഴാണു ‘രോഷം തണുപ്പിക്കൂ’ എന്നു പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.

English Summary: Greta Thunberg trolls Trump with his own tweet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA