മൂന്നാമതും പ്രമീള; അഭിമാനത്തോടെ കുടുംബം

Pramila Jayapal
പ്രമീള ജയപാൽ. ചിത്രം: എഎഫ്പി
SHARE

യുഎസ് ജനപ്രതിനിധി സഭയിലേക്കു മലയാളി പ്രമീള ജയപാൽ (55) മൂന്നാം തവണയും വിജയം കുറിച്ചതിന്റെ ആനന്ദം അലയടിക്കുകയാണ് ബെംഗളൂരു റിച്ച്മണ്ട് ടൗണിലെ വീട്ടിൽ. അച്ഛൻ പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി. ജയപാലും അമ്മയും എഴുത്തുകാരിയുമായ മായ ജയപാലും ഇവിടെയാണുള്ളത്. യുഎസിന്റെ മനസ്സു കവർന്ന് വാഷിങ്ടനിൽ നിന്നു ഡമോക്രാറ്റിക് പാർട്ടിക്ക് വിജയം സമ്മാനിച്ച മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നു മായ പറഞ്ഞു. വാഷിങ്ടനിൽ നിന്നുള്ള സെനറ്ററായിരുന്ന പ്രമീളയുടേതു പ്രതീക്ഷിച്ച വിജയം തന്നെയാണ്. 2 വർഷത്തിലൊരിക്കലേ മകൾ ബെംഗളൂരുവിൽ വരാറുള്ളൂ. ഫോണിൽ എപ്പോഴും വിളിക്കുമെന്നും മായ പറഞ്ഞു. 

1965 സെപ്റ്റംബർ 21നു ചെന്നൈയിലാണു പ്രമീള ജനിച്ചത്. എണ്ണക്കമ്പനി ജീവനക്കാരനായിരുന്ന അച്ഛൻ ജോലി ചെയ്തിരുന്ന സിംഗപ്പൂരിലും ഇന്തൊനീഷ്യയിലും മുംബൈയിലും ഡൽഹിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. 

ബിഎ പഠനം ജോർജ് ടൗൺ സർവകലാശാലയിൽ. നോർത്ത് വെസ്റ്റേൺ സർവകലാശാലയുടെ കെല്ലൊഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ. തുടർന്ന് വോൾസ്ട്രീറ്റിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സാമൂഹിക സേവനരംഗത്തു സജീവമായി. അഭയാർഥി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ‘വൺ അമേരിക്ക’ എന്ന മനുഷ്യാവകാശ സംഘടനയ്ക്കു തുടക്കമിട്ടതു രാഷ്ട്രീയ പ്രവേശനത്തിനു വഴിയൊരുക്കി. ഭർത്താവ് സ്റ്റീവ് വില്യംസൺ. മകൻ: ജനക് പ്രസ്റ്റൻ. 

പ്രമീളയുടെ മൂത്ത സഹോദരി സുശീല യുഎസിലെ ഓറിഗൺ പോർട്‌ലൻഡിൽ അഭിഭാഷകയാണ്.

English Summary: Pramila Jayapal Wins Congressional Seat For Third Term

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA