ADVERTISEMENT

മറഡോണയുടെ മരണത്തിൽ ആരാധകരും ഫുട്ബോൾ പ്രേമികളും ദുഃഖിതരായിരിക്കുന്നു. മഹാനായ പെലെ, മറ‍ഡോണയെക്കുറിച്ചു പറഞ്ഞ വാചകങ്ങൾ ഇതിനകം എല്ലാവരുടെയും ഹൃദയത്തിൽ തൊട്ടുകഴിഞ്ഞു: ‘ആകാശത്ത് താങ്കൾക്കൊപ്പം പന്തുതട്ടുന്ന ദിനത്തിനായി ഞാൻ കാത്തിരിക്കുന്നു.’

ഇതിനിടെ, മറഡോണയുടെ ശവകുടീരത്തിൽ പൂക്കളർപ്പിക്കുന്ന പെലെയുടെ ചിത്രം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിക്കാൻ തുടങ്ങി. സാധാരണക്കാർ മാത്രമല്ല, ഗായകൻ അദ്നാൻ സാമി ഉൾപ്പെടെ പ്രശസ്തരായ പലരും ആ പടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

സത്യത്തിൽ പെലെ, മറഡോണയുടെ ഭൗതികശരീരം സംസ്കരിച്ച സെമിത്തേരിയിൽ എത്തിയിരുന്നോ?

ഇല്ല. സംഗതി ഫോട്ടോഷോപ്പാണ്. ഇന്റർനെറ്റിൽ വർഷങ്ങളായി കിടക്കുന്ന ഒരു സ്റ്റോക്ക് ഫയൽ ചിത്രം എടുത്ത് അതിലേക്ക് പെലെയുടെ തല മാത്രം വെട്ടിച്ചേർത്തിരിക്കുകയാണ്. യഥാർഥ ചിത്രത്തിലെ ആളുടെ നിറവും പെലെയുടെ നിറമാക്കി മാറ്റി. ശവകുടീരത്തിൽ മറഡോണയുടെ പേരും കൃത്രിമമായി ചേർത്തു. ബാക്കിയെല്ലാം, ഒറിജിനൽ ചിത്രത്തിലേതു തന്നെ. പക്ഷേ, വളരെ ഭംഗിയായി ചെയ്തതു കൊണ്ട് ചിത്രത്തിലെ കൃത്രിമം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാകില്ല.

പെലെയുടെ ആ ചിത്രം കിട്ടിയാൽ നമുക്കു ഫോർവേഡ് ചെയ്യാതിരിക്കാം. പൂക്കളെക്കാൾ എത്രയോ ഭംഗിയുള്ള അഞ്ജലിയാണ് പെലെ വാക്കുകളിലൂടെ ഡിയേഗോയ്ക്ക് അർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com