നാവ് നോവാകരുത്

subhadhinam
SHARE

ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വസ്തു നാവാണ്; നന്നായി ഉപയോഗിച്ചാൽ. ഏറ്റവും കൊള്ളരുതാത്ത വസ്തുവും നാവാണ്;  മോശമായി ഉപയോഗിച്ചാൽ. 

ഒന്നിനെയും പൂ ർണമായി വിശുദ്ധമെന്നോ അശുദ്ധമെന്നോ തരംതിരിക്കാനാകില്ല. നൽകപ്പെട്ടിരിക്കുന്ന അർഥവും ഉപയോഗിക്കപ്പെടുന്ന രീതിയുമനുസരിച്ച് എല്ലാറ്റിന്റെയും വില മാറിമറിയും. ഒരുതുള്ളി വെള്ളത്തിനു കുപ്പിവെള്ളത്തിനകത്തുള്ള വിലയല്ല ചേമ്പിലയിലുള്ളത്. അതേ വൈശിഷ്ട്യമല്ല ആമ്പൽപൂവിൽ നിൽക്കുമ്പോഴുള്ളത്. എവിടെ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണു വിലനിലവാരം നിർണയിക്കുന്നത്. 

ഒരാൾ നന്നാകാനും നശിക്കാനും അയാളുടെ നാവു തീരുമാനിച്ചാൽ മതി. എന്തു പറയണം എന്നതിനെക്കാൾ എന്തു പറയരുത് എന്ന തിരിച്ചറിവാണു നാവിന്റെ നിയന്ത്രണം സാധ്യമാക്കുന്നത്. പറയേണ്ടതു പറയാതിരിക്കുന്നതും പറയരുതാത്തതു പറയുന്നതും ഒരുപോലെ തെറ്റാണ്. ഒരേ കാര്യം എല്ലാവരോടും ഒരുപോലെ പറയാനാകില്ല. സംവാദകനെ നോക്കി ഇടപെടാൻ നാവിനാകണം. നാവു നന്നാകണമെങ്കിൽ ഹൃദയം വിശുദ്ധമാകണം. കാരണം, നാക്കല്ല സംസാരിക്കുന്നത്, മനസ്സാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA