ADVERTISEMENT

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ ഉചിതമായ മാറ്റം കൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ച സ്വയംഭരണ സ്ഥാപനമാണ് യുജിസി എന്നതിൽ തർക്കമില്ല. 

വിദ്യാർഥികളിൽ ‘പശു പരിജ്ഞാനം’ വർധിപ്പിക്കാനെന്നു പറഞ്ഞ് മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ യുജിസി. ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കാത്ത പാഠ്യപദ്ധതിയാണ് ഇതിനായി രൂപപ്പെടുത്തിയിരിക്കുന്നത്. 

സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഇടയാക്കുന്ന ഇത്തരം നീക്കങ്ങളെ സമൂഹം ഒന്നടങ്കം നിരാകരിക്കേണ്ടതുണ്ട്. 

സി.സി.മുഹസ്സിന. തളിപ്പറമ്പ്, കണ്ണൂർ 

വാക്സീൻ എടുത്താലും ശ്രദ്ധിക്കണം    

വാക്സീൻ വന്നല്ലോ എന്ന ആശ്വാസത്തിൽ പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മറക്കുന്നു. മുഖത്ത് അലങ്കാരത്തിനു മാത്രം മാസ്ക്, ചിലർക്ക് അതും ബുദ്ധിമുട്ടാണ്. എന്നാൽ, വാക്സീൻ എടുത്തവരും ശ്രദ്ധിക്കേണ്ടതുണ്ട്. 

എല്ലാവരും വാക്സീൻ എടുത്ത് സമൂഹം പൂർണ പ്രതിരോധം കൈവരിക്കുന്നതു വരെ ജാഗ്രത കൈവിടരുത്. അശ്രദ്ധകൊണ്ട് വീണ്ടും വൈറസ് വ്യാപനമുണ്ടായാൽ നമുക്കതിനെ പിടിച്ചുകെട്ടാനായെന്നു വരില്ല. 

 കെ.അതുല്യ.  ഇരിക്കൂർ, കണ്ണൂർ 

ജനാധിപത്യം വിൽപനയ്ക്ക്

ദക്ഷിണേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരായിരുന്നു പുതുച്ചേരിയിലേത്. അവർ ഇന്നലെ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു പുറത്തായി. ജനങ്ങൾ വിശ്വാസത്തോടെയും ഏറെ പ്രതീക്ഷയോടെയും തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ, പണത്തിനും മറ്റ് ഉപഹാരങ്ങൾക്കും വേണ്ടി ഇത്തരത്തിൽ കൂറുമാറി ജനാധിപത്യത്തെ അട്ടിമറിക്കുന്നത് നമ്മുടെ നാടിനു ഭൂഷണമല്ല. ജനപ്രതിനിധികളെ പണം മുടക്കി വാങ്ങാമെന്ന സ്ഥിതിയായിരിക്കുന്നു. ഇത് അപകടകരമായ കളിയാണ്. 

പി.എസ്.വിഷ്ണു. തച്ചമ്പാറ, പാലക്കാട്

Content Highlights: Letters to Manorama

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com