എസ്.രമേശൻനായർ: ഹിറ്റ് ഭക്തി ഗാനങ്ങളുടെ ശിൽപി

s-rameshan-nair-5
എസ്.രമേശൻനായർ
SHARE

ഭക്തിയുടെ തുളസിക്കതിർ ചൂടിയ ഒട്ടേറെ ഗാനങ്ങളുടെ ശിൽപിയാണ് എസ്.രമേശൻനായർ. ഒരുപക്ഷേ, ജനപ്രിയ സിനിമാഗാനങ്ങളെക്കാൾ അദ്ദേഹത്തിനു പ്രശസ്തി നേടിക്കൊടുത്തത് ഈ ഗാനങ്ങളായിരുന്നു. 1981ൽ പി.കെ.കേശവൻ നമ്പൂതിരിയുമായി ചേർന്നൊരുക്കിയ ‘പുഷ്പാഞ്ജലി’ എന്ന ഗാനത്തിലൂടെയാണു തുടക്കം. ഇതിൽ ജയചന്ദ്രൻ ആലപിച്ച ‘വിഘ്നേശ്വരാ ജന്മ നാളികേരം’, ‘അമ്പാടി തന്നിലൊരുണ്ണി’, ‘വടക്കുംനാഥനു സുപ്രഭാതം’ തുടങ്ങിയ എല്ലാ ഗാനങ്ങളും ഹിറ്റായി. പിന്നാലെ തരംഗിണിക്കു വേണ്ടി കേശവൻ നമ്പൂതിരിയുമായി ചേർന്ന് ‘വനമാല’ എന്ന സൂപ്പർഹിറ്റ് ആൽബത്തിന്റെ പിറവി. ‘ഗുരുവായൂരപ്പന്റെ പവിഴാധരം’, ‘ഗുരുവായൂരൊരു മഥുര’, ‘കായാമ്പൂക്കളൊടിടയും’ തുടങ്ങിയ ഇതിലെ ഗാനങ്ങളെല്ലാം ഭക്തിയുടെ കോലക്കുഴൽമധുരം നിറഞ്ഞതായിരുന്നു.

തരംഗിണിക്കുവേണ്ടി ഒരുക്കിയ ‘മയിൽപ്പീലി’ ആയിരുന്നു മറ്റൊരു സൂപ്പർഹിറ്റ് ആൽബം.‘ ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ’, ‘ചന്ദന ചർച്ചിത നീലകളേബരം’, രാധതൻ പ്രേമത്തോടാണോ’ തുടങ്ങിയ ഗാനങ്ങൾ യേശുദാസ് മാത്രമല്ല, ലോകത്തെവിടെയും മലയാളി പാടുന്നവ. സഹോദരൻ വിജയന്റെ മരണശേഷം ഏകനായ ജയൻ 1988ൽ വെള്ളയമ്പലത്തുള്ള രമേശൻനായരുടെ വാടകവീട്ടിലിരുന്നു സൃഷ്ടിച്ചതായിരുന്നു ആ ഗാനങ്ങളെല്ലാം. ദക്ഷിണാമൂർത്തിസ്വാമിയുമായി ചേർന്നൊരുക്കിയ ‘സ്വാമീ ഞാനൊരു ഗാനം, ‘ആകാശമാം പുള്ളിപ്പുലിമേലെഴുന്നള്ളും തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങൾ ഭക്തിയുടെയും ഭാവനയുടെയും ആകാശത്തു കൃഷ്ണപ്പരുന്തായി പറക്കുന്നവയാണ്.

Content Highlight: S. Rameshan Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA