ADVERTISEMENT

മമ്മൂട്ടി: എംടി ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്കു മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. എന്റെ സിനിമാപ്രവേശത്തിനു മുൻപു കണ്ണാടിക്കു മുന്നിൽനിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിന്റെ നോവലിലെയും കഥകളിലെയും കഥാപാത്രങ്ങളായിരുന്നു. വളരെക്കാലം എന്റെ സംസാരശൈലിയിൽപോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു.

∙ കൽപറ്റ നാരായണൻ: കേരളത്തിൽ ഒരൊറ്റ പ്രത്യയശാസ്ത്രമേ കാര്യക്ഷമമായി നിലവിലുള്ളൂ, അതു സ്വജനപക്ഷപാതം എന്നു പറയുന്ന മൂന്നു മുന്നണികളും പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ്. നമ്മുടെ ഭരണം വരും, അന്നു നമുക്കു വനംകൊള്ള നടത്താം. നമ്മുടെ ഭരണം വരും, ഏതന്യായവും ചെയ്യാം, അന്നു നിങ്ങൾക്കു തൊഴിൽ തരാം, അതിനു നമ്മുടെ നാട്ടിലെ ഒരു വ്യവസ്ഥയും  തടസ്സമാവില്ല എന്നുറപ്പിച്ചു പറഞ്ഞാണ് എല്ലാവരും സ്വജനങ്ങളെ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

‌∙ സത്യൻ അന്തിക്കാട്: എംടിയുടെ എല്ലാ കഥകളിലും എനിക്ക് എന്നെ കാണാൻപറ്റാറുണ്ട്. ഭീമനിലും ചന്തുവിലും പോലും ഞാനുണ്ട്. അതെന്റെ മാത്രം തോന്നലല്ല. എംടിയെ വായിക്കുന്ന ഓരോരുത്തരുടേയും തോന്നലാണ്. അതുകൊണ്ടാണ് അദ്ദേഹമെഴുതുന്ന ഒരു വാചകത്തിനായി നമ്മൾ ഇപ്പോഴും കാത്തിരിക്കുന്നത്.

∙ പ്രിയദർശൻ: എന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്താണെന്നു ചോദിച്ചാൽ അതു പത്മശ്രീയും ദേശീയ അവാർഡും ഒന്നുമല്ല. സൽമാൻ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചുമണിക്കു കൊണ്ടുവന്ന് ഷൂട്ട് ചെയ്യാൻ പറ്റി എന്നതാണ്. അവരുടെ ജീവിതത്തിൽ എന്റെ സിനിമയിലല്ലാതെ ഒരിക്കലും ആ നേരത്തു വന്ന് ഷൂട്ട് ചെയ്തിട്ടില്ല. 

∙ രാജശ്രീ വാരിയർ: കേരളീയ സമൂഹത്തെ സംബന്ധിച്ചു സിനിമ മാത്രമാണു കല. സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ മാത്രമാണ് കല കൈകാര്യം ചെയ്യുന്നതെന്ന ചിന്തയാണുള്ളത്. പക്ഷേ സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ടുമാത്രം ഒരാൾ വലിയ കലാകാരൻ അല്ലെങ്കിൽ കലാകാരി ആകേണ്ട കാര്യമില്ല.

∙ മുനി നാരായണപ്രസാദ്: ഇന്ത്യ ഗവൺമെന്റ് തന്നെ അച്ചടിച്ചിറക്കിയ ഒരു പുസ്തകത്തിൽ ഞാൻ കണ്ടു,   ‘ഈഴവർക്കു പൗരോഹിത്യം നൽകിയ ഗുരു’ എന്ന്. ഇങ്ങനെയൊക്കെയുള്ള കാഴ്ചപ്പാടുകളാണ് ഇവിടെ നിലനിൽക്കുന്നത്. ഇതു വല്ലതും ഗുരു അറിഞ്ഞോ? നമ്മൾക്കറിയാവുന്ന തലത്തിലേക്കു ഗുരുവിനെ ഇറക്കിക്കൊണ്ടുവന്നു പരിമിതപ്പെടുത്തിക്കളയുക എന്ന ദോഷം ഇപ്പോൾ വളരെയധികം സംഭവിച്ചിരിക്കുന്നു.

∙ ഡോ. സി.ജെ.ജോൺ: വർഗീയതയുടെ വിത്ത് വളരുന്നതിൽ ഗാർഹികാന്തരീക്ഷം വലിയ പങ്കുവഹിക്കുന്നുണ്ട്. വീട്ടിനുള്ളിലെ ജാതിപറഞ്ഞുള്ള വർത്തമാനങ്ങളും ചിലരെ താഴ്ത്തിപ്പറഞ്ഞുള്ള പരിഹാസങ്ങളുമൊക്കെ വർഗീയതയ്ക്കു വളമിടാം.  വർഗീയതയ്ക്കെതിരായ സംസ്കാരം വീട്ടിൽനിന്നു തുടങ്ങണം.

∙ കെ.ഇ.എൻ. കുഞ്ഞഹമ്മദ്: ജാതിപറഞ്ഞും മതം പറഞ്ഞും വ്യക്തികളെയും സമൂഹങ്ങളെയും ആക്ഷേപിക്കുന്ന പ്രവണത മുമ്പെങ്ങും ഇല്ലാത്തവണ്ണം നമ്മുടെ സമൂഹത്തിൽ കോവിഡിനെക്കാൾ വലിയ മഹാമാരിയായി രൂപപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും പ്രകോപനപരമായി, ഏറ്റവും ആഭാസമായി പറയുന്നത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നത് ഇതിനു വളമായി തീരുന്നു.

English Summary: Malayalam famous quotes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com