ഒഴിയാം, ഒളിത്താവളങ്ങൾ

heart
SHARE

അയാൾക്കു നൃത്തം ചെയ്യാൻ ഭയമായിരുന്നു. ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്യാൻ പലരും നിർബന്ധിക്കുമെങ്കിലും അയാൾ തന്ത്രപൂർവം ഒഴിഞ്ഞുമാറിയിരുന്നു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന്റെ സഹപ്രവർത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാൻ ക്ഷണിച്ചു. പരസ്യമായുള്ള ക്ഷണമായതുകൊണ്ടു നിഷേധിക്കാനും സാധിച്ചില്ല. കാൽവിരലുകളിലൂന്നി നിന്നു കൈകൾ മുകളിലേക്കുയർത്തിയുള്ള മറ്റുള്ളവരുടെ നൃത്തം കണ്ട് അയാൾക്കു ഭയമായി. 

ധർമസങ്കടം മനസ്സിലാക്കിയ അവൾ അയാളുടെ കാതിൽ പറഞ്ഞു. നീ വേറാരെയും ശ്രദ്ധിക്കേണ്ട. നിന്റെ ഉള്ളിലേക്കു വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക. ആ താളത്തിനനുസരിച്ചു നീങ്ങുക. അയാൾ സാവധാനം അപ്രകാരം ചെയ്തു. അങ്ങനെ നൃത്തം അയാളിലേക്കെത്തി. ജീവിതത്തിലാദ്യമായി അയാൾ നൃത്തം ചെയ്തു.

ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്. ഭയത്തെ രണ്ടുതരത്തിൽ സമീപിക്കാം. ഒന്നുകിൽ ഭയത്തിൽ നിന്ന് ഒളിച്ചോടാം, അല്ലെങ്കിൽ ആ ഭയത്തെ അഭിമുഖീകരിക്കാം. ഒളിച്ചോടുന്നവർക്ക് എന്നും തങ്ങളുടെ ഒളിത്താവളങ്ങളിൽ മാത്രമേ സ്ഥാനമുണ്ടാകൂ. ഒരിക്കലും പരാജയപ്പെടാത്തതിന്റെയും അവഹേളിക്കപ്പെടാത്തതിന്റെയും കഥകൾ അവർക്കു പറയാനുണ്ടാകുമെങ്കിലും അവരുടെ വ്യക്തിവളർച്ചാ നിരക്ക് എന്നും കീഴ്പോട്ടായിരിക്കും. പേടിക്കുന്ന എന്തിനെയും നേരിട്ടനുഭവിച്ചാൽ ആ പേടി എത്ര അസ്ഥാനത്തായിരുന്നു എന്നു മനസ്സിലാകും. അകാരണമായ ആശങ്കകളാണ് ആയിത്തീരാവുന്ന അവസ്ഥകളെ നിഷേധിക്കുന്നത്. 

ഭയം മിക്കപ്പോഴും ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിലുള്ള ഉത്കണ്ഠയാണ്. ഏതു വിദഗ്ധനും ആദ്യം അക്കാര്യം ചെയ്തപ്പോൾ ഇതേ ആശങ്കയിലൂടെ കടന്നുപോയിട്ടുണ്ട്. ആരും ചെയ്യാത്ത കാര്യങ്ങളും ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങളും ചെയ്യുന്നവർക്കു മാത്രമാണു ജീവിതത്തിൽ പുതുമയും വളർച്ചയും അവകാശപ്പെടാനാകുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA