ADVERTISEMENT

രാജ്യത്തിന്റെ പേരുള്ള ഒരു കൂട്ടം മലയാളികളെ പരിചയപ്പെടാം.

ഇന്ത്യ സംഗീത് (മൂന്നര)


ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് തന്റെ മകൾക്ക് ഇന്ത്യ എന്നു പേരിട്ടപ്പോൾ ഈ മൂന്നര വയസ്സുകാരി ജനിച്ചിട്ടില്ല. ഇന്ത്യ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് റോഡ്സ് പറ‍ഞ്ഞത് ഓ൪ത്തുവച്ചാണ് കൊല്ലം കരുനാഗപ്പള്ളി പീടികത്തറയിൽ സോമൻ സംഗീതും ഭാര്യ അതുല്യയും പെൺകുഞ്ഞ് പിറന്നപ്പോൾ ഇന്ത്യ എന്നു പേരിട്ടത്.

ഇന്ത്യൻ കെ.റിന്റോ (5)

Indian-K-Rinto
ഇന്ത്യൻ കെ.റിന്റോ


ചാലക്കുടി കാ൪മൽ സ്കൂളിൽ ഇന്ത്യൻ പ്രതിജ്ഞയും ദേശീയഗാനവും മാത്രമല്ല യുകെജി അധ്യാപകരുടെ ‘ഇന്ത്യാ’ എന്ന നീട്ടിവിളിയും കേൾക്കാം. ചാലക്കുടി കണ്ണംപുറം വീട്ടിൽ റിന്റോ– ജെന്നി ദമ്പതികളുടെ മകനു രാജ്യത്തിന്റെ പേരിട്ടത് അച്ഛൻ റിന്റോ
തന്നെ.

ഇന്ത്യ രാജ് (7)

India-raj
ഇന്ത്യ രാജ്


കണ്ണൂ൪ തലശ്ശേരി സ്വദേശികളായ ശിശിതയും രതീഷും പെൺകുഞ്ഞ് പിറന്നപ്പോൾ രാജ്യത്തിന്റെ പേരുതന്നെ നൽകി. ബെംഗളൂരുവിലെ ഹോളി ക്രോസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാ൪ഥിയാണ് ഇന്ത്യ.

ഇന്ത്യൻ(16), ഭാരതീയൻ (15)

indian-bharatheeyan
ഇന്ത്യൻ, ഭാരതീയൻ


ജാതിരഹിതമായ, ദേശീയബോധത്തിലൂന്നിയ ഒരു പേര് എന്ന ആശയത്തിലാണു കൊല്ലം പടിഞ്ഞാറേ കല്ലടയിലെ സൈന്ധവം വീട്ടിൽ രമേശനും അജിതയും മക്കൾക്ക് ഈ പേരുകളിട്ടത്. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാ൪ഥികളാണ് ഇരുവരും.

ഇന്ത്യ (25), ഇന്ത്യൻ (23)

Indian-India
ഇന്ത്യ, ഇന്ത്യൻ


കൊരട്ടി ശാന്തിനഗർ കിണറ്റിങ്കൽ നെൽസൺ– സൈജി ദമ്പതികളുടെ മക്കളായ ഇന്ത്യ നെൽസണും ഇന്ത്യൻ നെൽസണും ബാസ്കറ്റ്ബോൾ താരങ്ങളെന്ന നിലയിൽ പ്രശസ്തരാണ്. മകൾക്ക് ഇന്ത്യ എന്നു പേരിട്ടതിനാൽ മകൻ ജനിച്ചപ്പോൾ ഇന്ത്യൻ എന്നു വിളിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യ ഇപ്പോൾ തിരുവനന്തപുരത്ത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ കായികാധ്യാപകനാണ് ഇന്ത്യൻ.

ഇന്ത്യൻ (25)

Indian--
ഇന്ത്യൻ


തിരക്കഥാകൃത്ത് ആലുവ നസ്രത്ത് സ്വദേശി ബാബു പള്ളാശേരിയുടെയും നാടകപ്രവർത്തകയായ സൂസിയുടെയും മകനായ ഇന്ത്യൻ മലയാളത്തിലെ അറിയപ്പെടുന്ന യുവനടനാണ്. ഇടുക്കി ഗോൾഡ് ഉൾപ്പെടെ 30 സിനിമകളിൽ അഭിനയിച്ചു. ‘ഐ പ്രോമിസ് റിയ’ എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും സംവിധാനവും ഇന്ത്യന്റേതാണ്.

Content Highlight: Indian independence, 75 Years of Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com