ADVERTISEMENT

∙സെബാസ്റ്റ്യൻ പോൾ: ഇലക്ട്രോണിക് രീതി ഉപയോഗിച്ചു വേഗത്തിൽ സന്ദേശം കൈമാറാനുള്ള സംവിധാനത്തെ സോഷ്യൽ മീഡിയ എന്നു പേരിട്ടതാണ് ആദ്യത്തെ തെറ്റ്. അതു മീഡിയ അല്ല. അതു ശരിയായ മാധ്യമപ്രവർത്തനമാണെന്നു നമ്മൾ വിശ്വസിക്കുന്നതാണ് അപകടകരമായ അവസ്ഥ.

∙ജയരാജ് വാരിയർ: കേരള നിയമസഭയുടെ നടുത്തളത്തിൽ പരിപാടി അവതരിപ്പിച്ച ഏക കലാകാരനാണു ഞാൻ. 2003ൽ ആയിരുന്നു അത്. എന്റെ പരിപാടി  എല്ലാവരും  ആസ്വദിച്ചു. ഒടുക്കം ഇ.കെ.നായനാർ പറഞ്ഞു: എടോ താൻ ആന്റണിയെ അധികം കാണിക്കണ്ട. എന്നെ എല്ലാടത്തും കാണിച്ചോ, നമ്മള് ഫേമസ് ആകട്ടെ.

∙ ജി.വിജയരാഘവൻ: കൃത്യമായ തൊഴിൽ ഉള്ളവരൊന്നും സമൂഹമാധ്യമങ്ങളുടെ പിടിയിൽപ്പെടാറില്ല. ഈ ട്രോളുകൾ ഉണ്ടാക്കാൻ എത്രയധികം സമയമാണ് വേണ്ടത്. അത് ഒരിക്കലും പ്രോഡക്ടീവല്ല. സമയം നഷ്ടപ്പെടുത്തുന്ന പണി മാത്രമാണത്. ഇവർക്കൊക്കെ തൊഴിൽ കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാം.

∙ പി.ടി.ഉഷ: നമ്മുടെ ആഘോഷരീതികൾ പൊതുവേ മാറിയിട്ടുണ്ട്. നമ്മുടെ ആഘോഷങ്ങൾ മറ്റുള്ളവരുടേതു കൂടിയാകണം. ഓണമായാലും പെരുന്നാളായാലും പള്ളിപ്പെരുന്നാളായാലും ഒക്കെ എല്ലാവരുടെയും സന്തോഷമാകണം. വർഷം കഴിയുന്തോറും അതിൽ ഒരുപാട് മാറ്റം വന്നുകൊണ്ടിരിക്കുന്നു. അത് ഏറെ ദുഃഖകരമാണ്. 

∙ ബാലചന്ദ്രൻ ചുള്ളിക്കാട്: രാമായണവും മഹാഭാരതവും കഴിഞ്ഞാൽ ഭാരതത്തിലെ മൂന്നാമത്തെ ഇതിഹാസ കാവ്യമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ പുരാതനമായ സംസ്കാരത്തിന്റെ സാരസർവ്വസ്വവും അതിലുണ്ട്. 

∙ ടി.പത്മനാഭൻ: മാർക്കേസിനോടു ബഹുമാനമുണ്ട്; പക്ഷേ, അദ്ദേഹത്തിന്റെ സാഹിത്യത്തോടു പ്രിയമില്ല. ഏകാന്തതയുടെ നൂറു വർഷങ്ങളെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ തെറിയുടെ പൂരമായിരുന്നു. ഒരുത്തൻ വിളമ്പി, പത്തുതവണ വായിച്ചുണ്ടെന്ന്. ഒരുതവണ വായിച്ചോ എന്നു സംശയമാണ്. അങ്ങനെ പറഞ്ഞില്ലെങ്കിൽ കുറവല്ലേ.

∙ കുഞ്ചാക്കോ ബോബൻ: പണ്ട് കെ.ജി. ജോർജ് സാർ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ അന്യഭാഷക്കാരെ അല്ലെങ്കിൽ ഹോളിവുഡ് സിനിമകളെ പിന്തുടരുന്നു. എന്നാൽ, അതിനെക്കാൾ ഉപരി നമ്മുടെ സ്വന്തം കണ്ടന്റ് ആഗോളതലത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണു ചെയ്യേണ്ടത്. ആ രീതിയിൽ ഒരു മാറ്റം മലയാള സിനിമയിൽ വന്നു കഴിഞ്ഞു.

∙ പ്രഫ.എം.എ.ഉമ്മൻ: ഇന്ത്യയെന്ന ആശയത്തെ നിർവചിക്കുന്നതു വൈവിധ്യമാണ്. അതിനെ ഏകശിലാമുഖമാക്കുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനയെയും അപകടത്തിലാക്കുക എന്നുതന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com