ഉപ്പു സത്യഗ്രഹകാലത്ത് അംശി നാരായണപിള്ള എഴുതി പ്രശസ്തമായിത്തീർന്ന സമരഗാനത്തിന്റെ തുടക്കമായ ‘വരിക വരിക സഹജരേ’ യഥാർഥത്തിൽ വൈക്കം സത്യഗ്രഹത്തിന്റേതാണ്. ആവേശം അലതല്ലുന്ന വരികളെഴുതി വൈക്കത്തെ സമരഭടന്മാരെ ഉന്മേഷഭരിതരാക്കാൻ മുന്നിൽനിന്നതു സത്യഗ്രഹഭടനായ പാണാവള്ളിൽ കൃഷ്ണൻ വൈദ്യരായിരുന്നു. സമരജാഥയ്ക്കുള്ള സംഘഗാനമായി അദ്ദേഹം എഴുതിയ ‘വരിക വരിക സഹജരേ പതിതരില്ല മനുജരിൽ’ എന്നു തുടങ്ങുന്ന ഗീതം വളരെ പെട്ടെന്നുതന്നെ നാട്ടിൽ തരംഗമായി. ശ്രീനാരായണഗുരുവിന്റെ ചികിത്സകൻ കൂടിയായിരുന്നു ബഹുമുഖപ്രതിഭയായ പാണാവള്ളിൽ കൃഷ്ണൻ വൈദ്യർ (1878–1937).
English Summary: A revolutionary song varika varika sahajare written by Vaidyar