ADVERTISEMENT

ചൂട് വല്ലാതെ കൂടാൻ സാധ്യതയുള്ള 5 വർഷങ്ങളാണ് ഇനി വരുന്നതെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ. ലോക ജനസംഖ്യ 950 കോടിയായി ഉയർന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ഉഷ്ണം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ. അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടാവുന്ന പ്രദേശങ്ങളിലുണ്ട് കേരളം.

2.5 ഡിഗ്രി കൂടിയാൽ 61 കോടിക്ക് പൊള്ളും 

editorial-heat-wave-1

താപനില ഇന്നത്തേതിൽ നിന്ന് 2.5 ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ ഏകദേശം 61 കോടി ജനങ്ങളെ അത്യുഷ്ണം ബാധിക്കാം. എന്നാൽ, താപനില വർധന 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തിയാൽ അത്യുഷ്ണത്തിലേക്കു തള്ളപ്പെടുന്ന ജനതയുടെ എണ്ണം 9 കോടിയായി കുറയ്ക്കാം. ഇപ്പോഴത്തെ രീതിയിൽ മുൻപോട്ടു പോയാൽ 2080–2100 ആകുമ്പോഴേക്കും ഉയർന്നേക്കാവുന്ന താപനില: 2.7 ഡിഗ്രി സെൽഷ്യസ്. പാരിസ് കാലാവസ്ഥാ കരാറിന്റെ അടിസ്ഥാനത്തിൽ 2030 ഓടെ എല്ലാ രാജ്യങ്ങളും അന്തരീക്ഷ മലിനീകരണവും താപനവും കുറച്ചാലും 20 വർഷത്തിനിടെ ഉയരാവുന്ന താപനില: 2 ഡിഗ്രി സെൽഷ്യസ്. 

ചൂട് മൂലം മരണം 20,000 

കഴിഞ്ഞ വേനലിൽ സ്പെയിൻ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ അധികമായുണ്ടായ 20,000 മരണങ്ങൾക്കു കാരണം കടുത്തചൂട്. 

50 ഡിഗ്രി ചൂട്

2022 മേയിൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമുണ്ടായ താപതരംഗത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില: 50 ഡിഗ്രി സെൽഷ്യസ്. ഈ ഏപ്രിലിൽ 42 ഡിഗ്രി ലാവോസിലും 45 ഡിഗ്രി തായ്‌ലൻഡിലും രേഖപ്പെടുത്തി. 100 വർഷത്തിൽ ഒരിക്കലോ മറ്റോ അനുഭവപ്പെട്ടിരുന്ന താപതരംഗങ്ങൾ ഇപ്പോൾ രണ്ടും മൂന്നും വർഷം കൂടുമ്പോൾ ആവർത്തിക്കുന്നു. ഇതു ജീവിതം ദുസ്സഹമാക്കുന്നു. 

15– 30 % ജീവികളും നശിക്കും 

editorial-heat-wave-4

താപനില 1.5 ഡിഗ്രി വർധിച്ചാൽ ലോകത്തെ 35,000 തരത്തിലുള്ള ജീവിവർഗങ്ങളിലെ 15 ശതമാനവും ഇല്ലാതാകും. വർധന 2.5 ഡിഗ്രി ആയാൽ വംശനാശത്തോത് 30 ശതമാനമാവും. 

നദീ മലിനീകരണത്തിൽ കേരളം നാലാമത് 

editorial-heat-wave-3

1. മഹാരാഷ്ട്ര
2. മധ്യപ്രദേശ്
3. ബിഹാർ
4. കേരളം

പെട്രോളിൽ നഷ്ടം 4,35,000 കോടി രൂപ 

ലോകത്തെ വലിയ 21 പെട്രോളിയം കമ്പനികൾ ഉൽപാദിപ്പിക്കുന്ന ഇന്ധനം മൂലം കാലാവസ്ഥാ ദുരന്തങ്ങളും പരിസ്ഥിതി– വായു മലിനീകരണവും ലോകത്തുണ്ടാകുന്നതുവഴി 2025–2050 കാലഘട്ടത്തിൽ സംഭവിക്കാവുന്ന നഷ്ടം ഏകദേശം 4,35,000 കോടി രൂപയുടേത്.  ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് സൗരോർജവും മറ്റും കൂടുതലായി പ്രയോജനപ്പെടുത്തി 2035 ആകുമ്പോഴേക്കും ലോകത്തെ ഊർജോൽപാദന മേഖലയെ കാർബൺ വിമുക്തമാക്കുകയാണ് ജി–7 അടക്കമുള്ള രാജ്യങ്ങളുടെ ലക്ഷ്യം. 

കേരളത്തിൽ കടലെടുത്ത തീരം 45% 

രാജ്യത്തെ തീരശോഷണത്തിൽ 40 ശതമാനവും മൂന്നു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായാണ്. ബംഗാൾ (63%), പുതുച്ചേരി (57%), കേരളം (45%), തമിഴ്നാട് (41%) എന്നിങ്ങനെയാണ് ശോഷണം നേരിടുന്ന തീരത്തിന്റെ കണക്ക്. 

അറബിക്കടൽ ഭാവിയിലെ ചുഴലിക്കടൽ 

അറബിക്കടലിൽ 300 മുതൽ 700 മീറ്റർ വരെ ആഴത്തിൽ സമുദ്രജല ഊഷ്മാവ് വളരെ വേഗം കൂടുന്നു. ബംഗാൾ ഉൾക്കടലിനെക്കാളും 23% കൂടുതൽ ചൂടാണ് ഇപ്പോൾ അറബിക്കടലിൽ.  700 മീറ്റർ ആഴത്തിലെ താപനനിരക്ക് അറബിക്കടലിൽ വർഷത്തിൽ 1.57 ജൂൾസ്/ ഇയർ എന്ന നിരക്കിൽ കൂടുമ്പോൾ ബംഗാൾ ഉൾക്കടലിൽ ഇത് 1.21 ജൂൾസ്/ ഇയർ ആണ്. ആഴങ്ങളിൽ ചൂടു കൂടുന്നു മൂലം ചുഴലിക്കാറ്റുണ്ടാകാൻ സാധ്യത കൂടുതലാണ്. 

100 വർഷത്തിനിടെ ചൂടേറിയ ഡിസംബറുകൾ

കടന്നുപോയതു രാജ്യത്തെ ഏറ്റവും തണുപ്പുകുറഞ്ഞ ഡിസംബർ മാസമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ പഠനം. 100 വർഷത്തിനിടെ ഡിസംബറിൽ താപവർധന അനുഭവപ്പെട്ട അഞ്ചാമത്തെ വർഷമാണ് 2022. 

2022 – 30.4
2011 – 30.5
2016 – 30.7
2012 – 30.9
2015 – 31.3

ദുരിതദിനങ്ങൾ 314 

2022ൽ 365ൽ 314 ദിവസവും ഓരോ തരത്തിലുള്ള തീവ്ര കാലാവസ്ഥയുടെ പിടിയിലായിരുന്നു രാജ്യം.

Content Highlight: Sizzling Heat Wave 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com