ADVERTISEMENT

കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3 % കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.  കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ 3,952.7 മില്ലിമീറ്റർ. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്ക്: 3,367.5 മില്ലിമീറ്റർ. മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്ക്: 3,350.7 മില്ലിമീറ്റർ. കുറവ് തിരുവനന്തപുരം ജില്ലയിൽ. 2,100.5 മില്ലിമീറ്റർ മാത്രം.

2024ൽ പെയ്ത മഴ

 കാസർകോട്

ലഭിച്ചത്: 3,315.5

ലഭിക്കേണ്ടത്: 3,453.0

കുറവ്: 138.0 (4%)

 കണ്ണൂർ

ലഭിച്ചത്: 3,952.7

ലഭിക്കേണ്ടത്: 3,277.0

അധികം: 675.7 ( 21%)     

 വയനാട്

ലഭിച്ചത്: 2,313.9

ലഭിക്കേണ്ടത്: 3,060.4

കുറവ്: 746.5 (24%)

 കോഴിക്കോട്

ലഭിച്ചത്: 3,367.5

ലഭിക്കേണ്ടത്: 3,364.4

അധികം: 3.1 (0.09%)

 മലപ്പുറം

ലഭിച്ചത്: 2,602.9

ലഭിക്കേണ്ടത്: 2,726.2

കുറവ്: 123.3 (5%)

 പാലക്കാട്

ലഭിച്ചത്: 2,239.2

ലഭിക്കേണ്ടത്: 2,182.7

അധികം: 56.5 (3%)

തൃശൂർ

ലഭിച്ചത്: 2,970.5

ലഭിക്കേണ്ടത്: 2,965.9

അധികം: 4.6 (0.16%)

 എറണാകുളം

ലഭിച്ചത്: 2,827.7

ലഭിക്കേണ്ടത്: 3,146.2

കുറവ്: 318.5 (10%)

 ഇടുക്കി

ലഭിച്ചത്: 2,754.6

ലഭിക്കേണ്ടത്: 3,606.9

കുറവ്: 852.3 (24%)

കോട്ടയം

ലഭിച്ചത്: 3,350.7

ലഭിക്കേണ്ടത്: 2,960.6

അധികം: 390.1 (13%)

 ആലപ്പുഴ

ലഭിച്ചത്: 2,725.4

ലഭിക്കേണ്ടത്: 2,688.5

അധികം: 36.9 (1%)

 പത്തനംതിട്ട

ലഭിച്ചത്: 2,833.3

ലഭിക്കേണ്ടത്:  2,776.4

അധികം:  56.9(2%)

 കൊല്ലം

ലഭിച്ചത്: 2,113.2

ലഭിക്കേണ്ടത്: 2,361

കുറവ്: 247.8 (10%)

തിരുവനന്തപുരം

ലഭിച്ചത്: 2,100.5

ലഭിക്കേണ്ടത്: 1,808.7

അധികം: 291.8 (16%)

2018ലെ പ്രളയത്തിനുശേഷം കേരളത്തിലെ പ്രതിവർഷ മഴ (മില്ലി മീറ്ററിൽ)

2024:   2,795.3

2023:   2,202.4

2022:   2,897.1

2021:   3,606.3

2020:   2,990.0

2019:   3,119.2

2018 :  3,518.5

English Summary:

Kerala Rainfall 2024: Kannur district experienced the highest rainfall in Kerala in 2024, significantly exceeding expectations. The state's overall rainfall showed a slight deficit compared to the average.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com