ഇന്ന് പ്രവാസി ദിവസം

Mail This Article
2003 മുതലാണ് പ്രവാസി ദിവസം ആചരിക്കാൻ തുടങ്ങിയത്. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് 1915 ജനുവരി 9ന് ഇന്ത്യയിലേക്കു മടങ്ങിയെത്തിയതിന്റെ അനുസ്മരണമായിട്ടാണ് ജനുവരി 9 പ്രവാസി ദിവസമായി തിരഞ്ഞെടുത്തത്. 3.21 കോടി ഇന്ത്യക്കാർ പ്രവാസികളായുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികളിൽ കൂടുതലും യുഎസിലാണ്. 44.6 ലക്ഷം ഇന്ത്യക്കാർ യുഎസിലുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ പങ്കാണു പ്രവാസികൾ വഹിക്കുന്നത്. 11 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 3.40 ശതമാനമാണ്. 2004ൽ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക മന്ത്രാലയം ആരംഭിച്ചു. 2016ൽ ഇതു നിർത്തലാക്കി.
പ്രവാസികൾ ആകെ: 3,21,00,340
ഇന്ത്യക്കാർ കൂടുതലുള്ള രാജ്യങ്ങൾ
യുഎസ്: 44.60 ലക്ഷം
യുഎഇ: 34.25
മലേഷ്യ: 29.88
സൗദി അറേബ്യ: 25.95
യുകെ: 17.64
കാനഡ: 16.89
ശ്രീലങ്ക: 16,14
ദക്ഷിണാഫ്രിക്ക: 15.60
പ്രവാസിപ്പണത്തിന്റെ വരവ്
2000–21: 58,698 കോടി രൂപ
2018–19: 5,34,160
2019–20: 6,20,052
2020–21: 6,37,014
2021–22: 7,34,705
2022–23: 8,91,096
2023–24: 11,09,400
പ്രവാസി വരുമാനത്തിൽ മുന്നിൽ ഇന്ത്യ
ഇന്ത്യ: 11,09,400 കോടി രൂപ
മെക്സിക്കോ: 567,600
ചൈന: 430,000
ഫിലിപ്പീൻസ്: 335,400
പാക്കിസ്ഥാൻ: 232,200
ഇന്ത്യയിലേക്ക് പ്രവാസിപ്പണം എവിടെനിന്ന്?
യുഎസ്: 23.4 %
യുഎഇ: 18.0%
യുകെ: 6.8%
സിംഗപ്പൂർ: 5.1%
സൗദി അറേബ്യ: 5.1%
പ്രവാസിപ്പണത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം
മഹാരാഷ്ട്ര: 35.2%
കേരളം: 10.2%
തമിഴ്നാട്: 9.7%
ഡൽഹി: 9.3%
കർണാടക: 5.2%