ജോലിസ്ഥലത്തെ സ്ത്രീ സുരക്ഷ: നിയമം അറിയാം

Mail This Article
∙ ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹരിക്കലും) നിയമം’ 2013ൽ രാജ്യത്തു നടപ്പാക്കിയത്.
∙ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ മുതൽ ചെറിയ പെട്ടിക്കടകൾ വരെ ഈ നിയമത്തിന്റെ പരിധിയിൽ വരും.
∙ സ്ഥിര/താൽക്കാലിക ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്കു മാത്രമല്ല വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന സ്ത്രീകൾക്കും സംരക്ഷണം ലഭിക്കും.
∙ വീടുകളിൽ പ്രതിഫലത്തിനായി ജോലി ചെയ്യുന്ന സ്ത്രീകളെയും നിയമപരിധിയിൽപെടും.
-
Also Read
വീടുകളിൽ സഹായത്തിന് ‘സഖി’ ആപ്
ലൈംഗിക പീഡനം തടയൽ: നടപടിയെടുക്കാൻ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി
തൊഴിലിടങ്ങളിലെ പരാതി പരിശോധിക്കാനും നടപടി ശുപാർശ ചെയ്യാനും സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐസിസി) വേണമെന്നത് നിയമത്തിന്റെ പ്രധാന ഘടകമാണ്. ഇതിൽ വനിതകൾക്കു ഭൂരിപക്ഷമുണ്ടാകണം.
താഴെപ്പറയുന്ന പ്രവൃത്തികൾ, അവ പരോക്ഷമാണെങ്കിൽപോലും ലൈംഗിക പീഡന പരിധിയിൽ വരും
∙ലൈംഗികസ്വഭാവമുള്ള ശാരീരിക നീക്കങ്ങളും സ്പർശനങ്ങളും.
∙ ലൈംഗികമായപ്രവൃത്തികളിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നത്.
∙ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ,ചിത്രങ്ങൾ കാണിക്കൽ.
∙ലൈംഗിക സ്വഭാവമുള്ള മറ്റു പ്രവൃത്തികളും വാക്കുകളും.
∙ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായൊ മുന്തിയ പരിഗണന വാഗ്ദാനം ചെയ്യുക/ ഭീഷണിപ്പെടുത്തുക.
∙ജോലികളിൽ അനാവശ്യമായി ഇടപെടുക, അല്ലെങ്കിൽ ജോലിക്കു പ്രതികൂലമായ/ അസഹ്യമായ ചുറ്റുപാടു സൃഷ്ടിക്കുക.
ജോലിസ്ഥലത്തെ സ്ത്രീ സുരക്ഷാ നിയമപ്രകാരമുള്ള കേസുകൾ
2018 401
2019 504
2020 485
2021 418
2022 419