ADVERTISEMENT

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ– ഡിസംബർ കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ കുറവ്. ജൂലൈ–സെപ്റ്റംബറിൽ 10.1 ശതമാനമായിരുന്നത് 8.6 ശതമാനമായി കുറഞ്ഞു.

​തൊഴിലില്ലായ്മ നിരക്കിൽ രാജ്യത്ത് അഞ്ചാമതാണ് കേരളം. കഴിഞ്ഞ പാദത്തിൽ നാലാമതായിരുന്നു.

രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈ – സെപ്റ്റംബറിലെ 8.4ൽനിന്ന് 8.1 ശതമാനമായി

തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ

ജമ്മു കശ്മീർ  13.1%

​ഹിമാചൽപ്രദേശ്10.4%

​രാജസ്ഥാൻ 9.7%

​ഒഡീഷ 8.7%

​ബിഹാർ 8.7%

​ഛത്തീസ്ഗഡ് 8.6 %

​കേരളം 8.6 %

​അസം 8.2%

തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് 

ഗുജറാത്തിലും 3% 

ഡൽഹിയിലും 3.1%

കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്:

തമിഴ്നാട് 5.9%

കർണാടക 4.9%

ആന്ധ്രപ്രദേശ് 7.3%

കേരളം: തൊഴിലില്ലായ്മ നിരക്ക് (ബ്രാക്കറ്റിൽ ജൂലൈ– സെപ്റ്റംബറിലെ നിരക്ക്)

പുരുഷന്മാർ: 6.5% (7.1%)

സ്ത്രീകൾ: 12.6% (16.1%)

6.4% 

രാജ്യമാകെയുള്ള നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല, 6.4%. കഴിഞ്ഞ പാദത്തിലും ഇതേ നിരക്കായിരുന്നു.​

നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് ഓരോ ത്രൈമാസവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. ഗ്രാമീണമേഖലകളിലേതു വർഷത്തിലൊരിക്കൽ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.

(രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നഗരമേഖലകൾ കേന്ദ്രീകരിച്ച് 15നു മുകളിൽ പ്രായമായവരെ അടിസ്ഥാനപ്പെടുത്തിയാണ് കണക്ക് തയാറാക്കിയത്)

English Summary:

Kerala Unemployment Rate : Kerala unemployment rate falls to 8.6%, a significant improvement from the previous quarter. This drop places Kerala fifth nationally in unemployment rates, indicating positive economic momentum.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com