ADVERTISEMENT

നെഗറ്റീവും ജയപരാജയങ്ങളും ഒന്നും എന്നെ ബാധിക്കില്ല. അത്രയും മോശമായ അവസ്ഥകളിലൂടെയാണു ഞാൻ വന്നിട്ടുള്ളത്. അവസരം തേടി കേരളത്തിലേക്കു വന്ന ട്രെയിൻയാത്രകളെക്കുറിച്ചു മാത്രം ഓർത്താൽ മതി, ഞാനൊരു സംഭവമാണെന്നു തോന്നിത്തുടങ്ങും. ഗുജറാത്തിൽ കോൾ സെന്ററിലായിരുന്നു ‍ജോലി. നാലുമാസം അവധിയെടുക്കാതെ ജോലി ചെയ്താൽ എട്ടു ലീവ് കിട്ടും. ആ ലീവെടുത്താണ് അവസരങ്ങൾതേടി കേരളത്തിലേക്കു വന്നിരുന്നത്.

ഉണ്ണി മുകുന്ദൻ

ആദിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉന്നതകുലജാതർ ആ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യട്ടെയെന്നു പറഞ്ഞാൽ, ആദിവാസികളുടെ കാര്യങ്ങൾ മര്യാദയ്ക്കു നോക്കിനടത്താൻ കഴിയുന്നത് ഉന്നതകുലജാതർക്കാണ് എന്നതാണ് അർഥം. ഇതാണ് ചാതുർവർണ്യം.

സണ്ണി എം. കപിക്കാട്

നമ്മുടെ സൂര്യനെപ്പോലെ മറ്റു സൂര്യന്മാരെ ചുറ്റുന്ന ഗ്രഹങ്ങളുള്ള സൗരയൂഥങ്ങൾ പുറത്തുണ്ട്. അവിടങ്ങളിൽ അയ്യായിരത്തോളം ഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഭൂമിയെപ്പോലെ മനുഷ്യന് ആവാസയോഗ്യമായ നൂറോളം സ്ഥലങ്ങളുണ്ട്. അവിടെ ചിലപ്പോൾ മനുഷ്യനെക്കാൾ ബുദ്ധിയുള്ളവർ താമസിക്കുന്നുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.

എസ്.സോമനാഥ്

കേരളത്തിന്റെ എല്ലാ മേഖലകളിലും ടൂറിസത്തിനു സാധ്യതയുണ്ട്. റബർ കൃഷി, നെൽക്കൃഷി, കുട്ടനാടൻ ജീവിതം, പാലക്കാടൻ ജീവിതം എന്നിങ്ങനെ എല്ലാം നമ്മുടെ നാടിന്റെ ടൂറിസം പ്രോഡക്ടുകളാണ്. തെങ്ങുചെത്തി കള്ളെടുക്കുന്നതും ഒരു ടൂറിസം പ്രോഡക്ടാണ്.

സന്തോഷ് ജോർജ് കുളങ്ങര 

കമൽഹാസൻ സാറിന്റെ മ്യൂസിക് സെൻസ് എന്നെ വളരെയധികം അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഇളയരാജയ്ക്കൊപ്പം അദ്ദേഹം പാടിയ ‘നിനൈഗോ ഒരു പറവൈ’ എന്ന പാട്ടു കേൾക്കുമ്പോൾ അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ടുപാടിക്കണമെന്ന് എനിക്കു തോന്നാറുണ്ട്. എന്നെങ്കിലും അതു സാധിക്കും.

എം.ജയചന്ദ്രൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com