ADVERTISEMENT

ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂക്കയും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ടു ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ സുഹൃത്തിനെ കാണാൻ വരുന്നു എന്നായിരുന്നു അർഥം. ഇപ്പോൾ അതു മതസൗഹാർദത്തിന്റെ അടയാളമായി മാറുന്നു. അതത്ര സന്തോഷകരമായ കാര്യമല്ല. വർഗീയത വളർന്നുവരുന്നതുകൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാർക്കാണ് അതിന്റെ നേട്ടം.

റഫീക്ക് അഹമ്മദ്

ഇപ്പോഴും എനിക്കു വിലക്കു കൽപിച്ചിരിക്കുന്ന പ്രമുഖ വേദികളുണ്ട്. അവർ ടഗോറിനെയും വള്ളത്തോളിനെയുമെല്ലാം വീണ്ടും പഠിക്കണം. കല ജനകീയമാക്കണം എന്ന ചിന്തയിലാണു ശാന്തിനികേതനും കലാമണ്ഡലവുമെല്ലാം രൂപംകൊണ്ടത്. അവരെല്ലാം വരുംനാളുകളിൽ ശാഠ്യം ഒഴിവാക്കി മാറ്റത്തിനു മുന്നിൽ വാതിൽ തുറക്കുമെന്നുതന്നെയാണു പ്രതീക്ഷ.

ആർഎൽവി രാമകൃഷ്ണൻ

വായനക്കാരുമായി എഴുത്തുകാർക്കു ബന്ധം ആവശ്യമില്ലാത്ത കാലത്താണു നമ്മൾ ജീവിക്കുന്നത്. ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലുമാണ് അവർ ജീവിക്കുന്നത്. ഡിവൈസുകൾ വിട്ടു യാഥാർഥ്യങ്ങളുടെ നടുവിലേക്കു കണ്ണു തുറന്നുവയ്ക്കുന്നവരാണ് അതിജീവിക്കുന്ന എഴുത്തുകാരാകുക.

എം.മുകുന്ദൻ

ബിസിനസ് എന്ന ഭാഗത്തു മാത്രമായി നിൽക്കുകയാണു സിനിമ. അതിനെ സാംസ്കാരികപ്രവർത്തനമായി കാണുന്നില്ല. പണം അന്വേഷിച്ചുപോകുന്നതിൽ തെറ്റില്ല. പക്ഷേ, പണം മാത്രമായി ആലോചിച്ചാൽ ശരിയാകുമോ? ലോകത്തു ചെറിയ പടങ്ങൾ പണം വാരുന്നുണ്ട്. അവരെയാണു ക്രിയേറ്റേഴ്സ് എന്നു പറയുന്നത്. അത്തരം ക്രിയേറ്റേഴ്സിനെയാണു നമുക്കു നഷ്ടമാകുന്നത്.

ഷാജി എൻ.കരുൺ

സ്വേച്ഛാധിപത്യപരത, സമഗ്രാധിപത്യപരത, ശത്രുസംഹാരപരത, വിമതശബ്ദഹനനം, ഏകകക്ഷിഭരണം എന്നിവയൊക്കെയാണു ഫാഷിസത്തിന്റെ ലക്ഷണമെങ്കിൽ സോവിയറ്റ് യൂണിയന്റെ പിറവിതൊട്ട്‌ ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ഭരണരീതിയെയും ഫാഷിസ്റ്റ് എന്നു വിശേഷിപ്പിക്കേണ്ടിവരില്ലേ? നിലവിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയിലും വിയറ്റ്‌നാമിലും ഉത്തരകൊറിയയിലും ലാവോസിലും ക്യൂബയിലും കമ്യൂണിസ്റ്റ് പാർട്ടിയല്ലാത്ത മറ്റൊരു പാർട്ടിക്കും പ്രവർത്തനസ്വാതന്ത്ര്യമില്ലെന്ന തിക്തസത്യം കാണാതിരിക്കരുത്‌.

ഹമീദ് ചേന്ദമംഗലൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com