കായംകുളത്ത് പ്രതിഭയ്ക്ക് വിജയം

U-Prathibha-Kayamkulam
യു. പ്രതിഭ
SHARE

ആലപ്പുഴ ∙ സിറ്റിങ് എംൽഎ യു. പ്രതിഭയിലൂടെ കായംകുളം സിപിഎം നിലനിർത്തി. കോൺഗ്രസിന്റെ യുവസ്ഥാനാർഥി അരിത ബാബുവിനെ  ആറായിരത്തിലേറെ വോട്ടിനാണ്‌  പ്രതിഭ പരാജയപ്പെടുത്തിയത്.

രണ്ടു മുന്നണികളെയും ജയിപ്പിച്ചിട്ടുള്ള കായംകുളമാണ് ഇത്തവണ ആലപ്പുഴ ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടന്ന മണ്ഡലങ്ങളിലൊന്ന്; 67 വർഷത്തിനു ശേഷം രണ്ടു വനിതകൾ ഏറ്റുമുട്ടുന്നു. 1957 ൽ, മണ്ഡലത്തിലെ ആദ്യ മൽസരത്തിലും രണ്ടു മുന്നണികൾക്കും വേണ്ടി വനിതാ സ്ഥാനാർഥികളാണ് കളത്തിലിറങ്ങിയത്. സിപിഐ സ്ഥാനാർഥി കെ.ഒ. അയിഷാ ബായി ജയിച്ചുകയറി. കോൺഗ്രസ് സ്ഥാനാർഥി സരോജിനിയെ പരാജയപ്പെടുത്തി അവർ കേരള നിയമസഭയിലെ ആദ്യ ഡപ്യൂട്ടി സപീക്കറുമായി. മഹിളാ സമാജങ്ങളുടെ തുടക്കക്കാരിയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ച അഭിഭാഷകയുമായിരുന്ന അയിഷാ ബായി അടുത്ത തിരഞ്ഞെടുപ്പിലും കായംകുളത്തുനിന്നു മൽസരിച്ചു ജയിച്ചു. തച്ചടി പ്രഭാകരനും ജി. സുധാകരനും എം.എം. ഹസനും സി.കെ. സദാശിവനുമൊക്കെ മൽസരിച്ചു ജയിച്ച കായംകുളം 2006 മുതൽ മൂന്നു തിര‍ഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തായിരുന്നു; 2006 ലും 2011 നും സി.കെ. സദാശിവനും 2016 ൽ യു. പ്രതിഭയും.

ഇത്തവണ വിജയത്തുടർച്ച തേടിയാണ് പ്രതിഭ മൽസരത്തിനിറങ്ങിയത്. മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് 21 ാം വയസ്സിൽ ജില്ലാ പഞ്ചായത്തംഗമായ അരിത ബാബുവിനെ. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രദീപ് ലാലായിരുന്നു എൻഡിഎ സ്ഥാനാർഥി.

വികസനം പറഞ്ഞായിരുന്നു മൂന്നു മുന്നണികളും വോട്ടു ചോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും എടുത്തു പറഞ്ഞായിരുന്നു പ്രതിഭയുടെ പ്രചാരണം. അതേസമയം സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതി. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞും ഇടതുസർക്കാരിന്റെ വീഴ്ചകളും വിവാദങ്ങളും ചൂണ്ടിക്കാട്ടിയുമായിരുന്നു യുഡിഎഫ് പ്രചാരണം നയിച്ചത്.

ഇതിനിടെ, പ്രതിഭയുടെ പ്രചാരണയോഗത്തിൽ എ.എം. ആരിഫ് എംപി അരിതയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായി. അരിതയുടെ മാതാപിതാക്കളുടെ ജോലി സൂചിപ്പിച്ച്, ഇതു പാൽസൊസൈറ്റി തിരഞ്ഞെടുപ്പല്ല എന്നായിരുന്നു ആരിഫിന്റെ പരാമർശം. സംഭവം വിവാദമായതോടെ ആരിഫ് വിശദീകരണം നടത്തിയെങ്കിലും സംഭവം അരിതയ്ക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനീക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും ഇടതു സർക്കാരിന്റെ വീഴ്ചകളും അഴിമതിയാരോപണങ്ങളും അടക്കം എടുത്തുപറഞ്ഞായിരുന്നു എൻഡിഎയുടെ പ്രചാരണം. എസ്എന്‍ഡിപി യോഗം കായംകുളം യൂണിയന്‍ സെക്രട്ടറിയായ പ്രദീപ് ലാലിന് മണ്ഡലത്തിലെ ഈഴവ വോട്ടുകൾ സമാഹരിക്കാനായാൽ നേട്ടമാകുമെന്നും എൻഡിഎ കണക്കുകൂട്ടിയിരുന്നു.

English Summary: Kerala Assembly Elections- Kayamkulam Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA