കുട്ടനാട്ടിൽ എൽഡിഎഫ് തന്നെ; തോമസ് കെ.തോമസിന് വിജയം

thomas-k-thomas-kuttanad
തോമസ് കെ.തോമസ്
SHARE

കുട്ടനാട്ടിൽ എൽഡിഎഫിനു തുടർവിജയം. എൻസിപി സ്ഥാനാർഥി തോമസ് കെ.തോമസ് യുഡിഎഫിന്റെ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രഹാമിനെ 5495 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

കർഷക മേഖലയായ കുട്ടനാട്ടിൽ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ കാർഷിക മേഖലയിലെ പ്രശ്നങ്ങളും കർഷകർ നേരിടുന്ന പ്രതിസന്ധികളുമൊക്കെയാണ്. പ്രളയങ്ങളും ദുരിതാശ്വാസവുമൊക്കെ പ്രചാരണത്തിൽ ചർച്ചയാവുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള കുട്ടനാട് പക്ഷേ ഇടതിനൊപ്പം മാത്രമല്ല നിന്നിട്ടുള്ളത്. തകഴി മണ്ഡലം വിഭജിച്ച് 1965 ലാണ് കുട്ടനാട് മണ്ഡലം രൂപീകരിച്ചത്.

ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോണ്‍ഗ്രസിന് മണ്ഡലത്തിലെ വിജയചരിത്രത്തിൽ മേൽക്കൈയുണ്ട്. 1982 മുതൽ 2001 വരെ കേരള കോൺഗ്രസിന്റെ ഡോ. കെ.സി. ജോസഫ് തുടർച്ചയായി അഞ്ചുവട്ടം കുട്ടനാട്ടിൽനിന്നു ജയിച്ചു. 2006 ൽ യുഡിഎഫിന്റെ ഡിഐസി സ്ഥാനാർഥി തോമസ് ചാണ്ടി ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തി. പിന്നീട് തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പിലും തോമസ് ചാണ്ടി തന്നെ ജയിച്ചുകയറി. 2011 ലും 2016 ലും പക്ഷേ എൻസിപി സ്ഥാനാർഥിയായി എൽഡിഎഫിലായിരുന്നു അദ്ദേഹം.

2019 ൽ തോമസ് ചാണ്ടി അന്തരിച്ചതിനെത്തുടർന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെയാണ് മണ്ഡലം നിലനിർത്താനായി ഇത്തവണ എൻസിപി സീറ്റിൽ ഇടതുമുന്നണി മല്‍സരിപ്പിച്ചത്. ജേക്കബ് എബ്രഹാം ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2016 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി തോമസ് ചാണ്ടിക്കെതിരെ മൽസരിച്ച ജേക്കബ് ഏബ്രഹാം 4,891 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കേരള കോൺഗ്രസ് ലയനത്തിനു ശേഷം വീണ്ടും പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിലാണ് ഇത്തവണ അദ്ദേഹം മൽസരത്തിനിറങ്ങിയത്.

എൻഡിഎ ഇത്തവണ അവതരിപ്പിച്ചത് സർപ്രൈസ് സ്ഥാനാർഥിയെയാണ്– സിപിഐ ജില്ലാ കൗൺസിൽ അംഗമായിരുന്ന തമ്പി മേട്ടുതറയെ. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ തമ്പി ബിഡിജെഎസ് സ്ഥാനാർഥിയായത് ഇടതു കേന്ദ്രങ്ങളെ ഒന്നമ്പരപ്പിച്ചു.

Jacob-Abraham-Kuttanad
ജേക്കബ് എബ്രഹാം

കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് കുട്ടനാടിന്റെ പ്രധാന വേവലാതി. ടൂറിസം രംഗത്തെ വെല്ലുവിളികളും പ്രളയവും ശുദ്ധജലക്ഷാമവുമൊക്കെ പ്രചാരണത്തിലിടം പിടിച്ചു. തോമസ് ചാണ്ടി നടപ്പാക്കിയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞും ഇടതു സർക്കാരിന്റെ പ്രളയദുരിതാശ്വാസമടക്കമുള്ള പ്രവർത്തനങ്ങൾ എടുത്തുകാട്ടിയുമായിരുന്നു തോമസ് കെ. തോമസിന്റെ പ്രചാരണം. അതേസമയം, ഇപ്പോഴും പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ഇടതുസർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വോട്ടു ചോദിച്ചത്. തമ്പി മേട്ടുതറയുടെ വരവ് ഇടതുവോട്ടുകൾ കൂടി തങ്ങളിലേക്കെത്തിക്കുമെന്ന് എൻഡിഎ കണക്കുകൂട്ടി.

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,65,172
∙പോൾ ചെയ്ത വോട്ട് : 1,30,082
∙പോളിങ് ശതമാനം : 78.76
∙ഭൂരിപക്ഷം: 4,891

∙തോമസ് ചാണ്ടി (എൻസിപി): 50,114
∙ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ് എം): 45,223
∙സുഭാഷ് വാസു (ബിഡിജെഎസ്): 33,044
∙നന്ദനൻ വലിയപറമ്പ് (എസ്യുസിഐ): 371
∙പി.എം.സനിൽ (സണ്ണി പതിനാറിൽ): ബിഎസ്പി 354
∙ജോസ് കോയിപ്പള്ളി (സ്വത): 263
∙ജേക്കബ് എബ്രഹാം (സ്വത): 262
∙മോഹനൻ (സ്വത): 105
∙നോട്ട: 346

English Summary: Kuttanad Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kerala Industries Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "BBA graduate & interior designer smuggle Rs 6 cr worth drugs, busted at Olavakkode", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]