ആലുവയിൽ അൻവർ സാദത്തിന് ഹാട്രിക്

Anwar-Sadath-topics
അൻവർ സാദത്ത്
SHARE

‌കൊച്ചി ∙ ആലുവയിൽ അൻവർ സാദത്തിന് ഹാട്രിക് ജയം. ഇടതു മുന്നണിയുടെ യുവ സ്ഥാനാർഥി ഷെൽന നിഷാദിനെ 18886 വോട്ടുകൾക്കു തോൽപിച്ചാണ് അൻവർസാദത്ത് വിജയരഥമേറിയത്. ആലുവയിൽ കാൽ നൂറ്റാണ്ട് യുഡിഎഫിന്റെ എംഎൽഎ ആയിരുന്ന കെ. മുഹമ്മദാലിയുടെ മരുമകളായ ഷെല്‍നയിലൂടെ ആലുവ പിടിച്ചെടുക്കാമെന്ന മോഹത്തിനാണ് തിരിച്ചടിയേറ്റത്. അൻവർ സാദത്ത് 73703 വോട്ടുകൾ നേടിയപ്പോൾ ഷെൽന 54817 വോട്ടുകൾ സ്വന്തമാക്കി. എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.എൻ. ഗോപി 15893 വോട്ടുനേടി. നെടുമ്പാശേരി പെരുമ്പായത്ത്‌ ഓലിക്കര വീട്ടിൽ അബ്‌ദുൽ സത്താറിന്റെയും ഐഷാബീവിയുടെയും മകനാണ്‌ അൻവർ സാദത്ത്. ഭാര്യ സബീന സാദത്ത്‌. മക്കൽ സിമി ഫാത്തിമ, സഫ ഫാത്തിമ.

കേരളത്തിന്റെ വ്യവസായ തലസ്ഥാനമായാണ് പത്തിരുപതു വർഷം മുൻപുവരെ ആലുവ അറിയപ്പെട്ടിരുന്നത്– എടയാർ മേഖലയിലെ എണ്ണമറ്റ വ്യവസായങ്ങൾ. ആലുവ പട്ടണത്തോടു ചേർന്ന മേച്ചിലോടു ഫാക്ടറികൾ, തുണിമില്ലുകൾ. 2009 ൽ മണ്ഡല പുനർനിർണയം വന്നപ്പോൾ ആലുവയിൽ നിന്നു കളമശേരി, എടയാർ വ്യവസായ മേഖല നഷ്ടമായി. അതെല്ലാം പുതുമണ്ഡലമായ കളമശേരിക്കു പോയി. മണ്ഡല പുനർ വിഭജനത്തിനു മുൻപു തന്നെ ആലുവയിലെ തനതു വ്യവസായങ്ങളായ ഓടും തുണിയും ഏതാണ്ട് ഇല്ലാതായി. ചെങ്ങമനാട്, കാഞ്ഞൂർ, നെടുമ്പാശേരി, ശ്രീമൂലനഗരം പഞ്ചായത്തുകൾ കൂട്ടിച്ചേർത്തതോടെ ഇപ്പോൾ ആലുവ കാർഷികമേഖല എന്ന നിലയിലാണ് അറിയപ്പെടുന്നത്.

തിരുകൊച്ചി നിയമസഭയുടെ കാലം മുതൽ ആലുവ മണ്ഡലം ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 1951 മുതൽ 2016 വരെ നടന്ന 18 തിരഞ്ഞെടുപ്പുകളിൽ 14 പ്രാവശ്യവും മണ്ഡലം കോൺഗ്രസ് പക്ഷത്തുനിന്നു. മൂന്നുവട്ടം ടി. ഒ. ബാവയും ആറു തവണ കെ. മുഹമ്മദാലിയും ജയിച്ചു. 1951ൽ അബ്ദുൽ ഖാദർ, 67ൽ എം.കെ.ഹമീദ് എന്നീ സ്വതന്ത്രരും 2006ൽ സിപിഎമ്മിലെ എ.എം.യൂസഫും ആലുവയെ ചുവപ്പണിയിച്ചു. 1980ൽ കെ. മുഹമ്മദാലി ആദ്യ വിജയം നേടുമ്പോൾ കോൺഗ്രസ് (എ) ഗ്രൂപ്പ് സ്ഥാനാർഥിയായിരുന്ന അദ്ദേഹം സിപിഎം മുന്നണിയിലായിരുന്നു.

54ലും കേരളപ്പിറവിക്കു ശേഷം 57ലും, 60ലും കോൺഗ്രസിലെ ടി.ഒ.ബാവയ്‌ക്കൊപ്പമായിരുന്നു മണ്ഡലം. 65ൽ തൊഴിലാളി യൂണിയൻ നേതാവായിരുന്ന വി.പി.മരയ്ക്കാർ തിരഞ്ഞെടുക്കപ്പെട്ടു. 67ൽ വി.പി.മരയ്ക്കാറെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായ വ്യവസായി എം.കെ.എ.ഹമീദ് ആലുവയുടെ പ്രതിനിധിയായി. 1970ൽ കോൺഗ്രസിലെ എ.എ.കൊച്ചുണ്ണി മണ്ഡലം തിരിച്ചു പിടിച്ചു. 77ൽ ടി.എച്ച്. മുസ്തഫയുടേതായിരുന്നു ഉൗഴം. 1980 മുതൽ 2001 വരെയുളള ആറു തിരഞ്ഞെടുപ്പുകളിലും കെ.മുഹമ്മാദാലി.

2006ൽ, മുഹമ്മദാലിയുടെ തേരോട്ടം അവസാനിപ്പിച്ച് എ.എം. യൂസഫ് വിജയി. 2011ൽ കോൺഗ്രസിലെ പുതുമുഖമായ അൻവർ സാദത്തിനോടായിരുന്നു യൂസഫിന്റെ പരാജയം. ആലുവ നഗരസഭയ്ക്കു പുറമേ ചൂർണിക്കര, എടത്തല, കീഴ്മാട്, ചെങ്ങമനാട്, കാഞ്ഞൂർ, നെടുമ്പാശേരി, ശ്രീമൂലനഗരം പഞ്ചായത്തുകൾ കൂടി ഉൾപ്പെട്ടതാണ് ആലുവ നിയോജക മണ്ഡലം.

Shelna-nishad-1
ഷെൽന നിഷാദ്

English Summary: Kerala Assembly Election- Aluva Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Infopark murder: Accused to be produced in court today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/infopark-murder-arshad-in-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Many Plus-One seats up for grabs ahead of third allotment", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/20/many-plus-one-seats-grabs-ahead-third-allotment-kerala-education.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Assault case: Justice Kauser withdraws from hearing plea of actress", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/actress-assault-case-justice-kauser-withdraws.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Political animosity behind Shahjahan murder, police now change tack", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/shahjahan-murder-palakkad-police-change-stance.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Kerala Congress (M) seeks ground survey, village-level panels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-congress-jose-k-mani-on-buffer-zone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Onam food kit distribution from August 23", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/supplyco-onam-food-kit-distribution.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" } ] } ]