കുന്നത്തുനാട്ടിൽ എൽഡിഎഫ്; പി.വി. ശ്രീനിജിന് ജയം

PV-Sreenijin-Kunnathunad
പി.വി. ശ്രീനിജിൻ
SHARE

കൊച്ചി∙ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജിന് ജയം.  കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ വി.പി. സജീന്ദ്രനെ 2715 വോട്ടുകൾക്കു വീഴ്ത്തിയാണ് പഴയ കെഎസ്‍യു, കോൺഗ്രസ് നേതാവായിരുന്ന ശ്രീനിജനെ കുന്നത്തുനാട് കൈപിടിച്ചു കയറ്റിയത്. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ഇല്ലാത്ത ചതുർമുഖ പോരാട്ടം നടന്ന മണ്ഡലത്തിൽ പി.വി. ശ്രീനിജിന് 52351 വോട്ടുകൾ ലഭിച്ചപ്പോൾ വി.പി. സജീന്ദ്രന് 49636  വോട്ടുകളും സുജിത് പി. സുരേന്ദ്രന് 42701 വോട്ടുകളുമാണ് ലഭിച്ചത്. 

കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണു കുന്നത്തുനാട് മണ്ഡലം. ഇതിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ട്വന്റി 20 ഭരണത്തിലാണെന്ന ആത്മവിശ്വാസത്തിലായിരുന്നു ട്വന്റിട്വന്റിയുടെ പോരാട്ടം.

കേരള രൂപീകരണത്തിനു മുൻപുതന്നെ തിരഞ്ഞെടുപ്പു ഭൂപടത്തിലുണ്ട് കുന്നത്തുനാട്. പൊതു വിഭാഗത്തിൽ നിന്നു സംവരണ മണ്ഡലമായും പിന്നെ പൊതു വിഭാഗത്തിലേക്കും വീണ്ടും സംവരണത്തിലേക്കും മണ്ഡലം മാറി. ഇടക്കാലത്തു കുറേക്കാലം ചരിത്രത്തിൽ നിന്നു മാഞ്ഞുപോകുകയും ചെയ്തതാണ് മണ്ഡലം. തിരു– കൊച്ചി നിയമസഭയുടെ കാലത്തു മണ്ഡലത്തിന്റെ പേരു കുന്നത്തുനാട് എന്നായിരുന്നില്ല. സ്വതന്ത്ര സ്ഥാനാർഥി മത്തായി മണ്ഡലത്തിന്റെ ആദ്യ പ്രതിനിധിയായി. 1954ലെ തിരഞ്ഞെടുപ്പിൽ ഇതു ദ്വയാംഗ മണ്ഡലമായിരുന്നു. കോൺഗ്രസുകാരായ എം.എം. ചാക്കോയും കെ. കൊച്ചുകുട്ടനുമായിരുന്നു പ്രതിനിധികൾ.

മണ്ഡലം തന്നെയില്ലാതായതോടെ കേരള നിയമസഭയിലേക്ക് 1957 ലും 60 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കുന്നത്തുനാട് ചിത്രത്തിലില്ല. 1965 ലുണ്ടായ മണ്ഡല പുനർനിർണയ കാലത്തു വീണ്ടും കുന്നത്തുനാട് പിറന്നു. സംവരണ വിഭാഗത്തിലാക്കിയായിരുന്നു വരവ്. 1965 ൽ കോൺഗ്രസിലെ കെ.കെ. മാധവൻ കുന്നത്തുനാടിന്റെ പ്രതിനിധിയായി. 1967ൽ സിപിഎമ്മിലെ എം.കെ. കൃഷ്ണൻ. 1970ൽ ആർഎസ്പിയിലെ ടി.എ. പരമൻ. 1977ൽ രണ്ടാം മണ്ഡല പുനർനിർണയത്തോടെ കുന്നത്തുനാട് ജനറൽ വിഭാഗത്തിലായി. സിപിഎമ്മിലെ പി.പി. എസ്‌തോസിനായിരുന്നു ജനവിധി. 1980 ലും എസ്‌തോസ് ജയിച്ചു.

1982 ലാണ് കോൺഗ്രസിലെ ടി.എച്ച്. മുസ്തഫ കളത്തിലെത്തുന്നത്. 1982, 1987, 1991 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പ്രഭാവമായിരുന്നു മണ്ഡലത്തിൽ. 1996ൽ മുസ്തഫയെ 60 വോട്ടിനു പിന്നിലാക്കി സിപിഎമ്മിലെ എം.പി. വർഗീസ് കുന്നത്തുനാടിന്റെ പ്രതിനിധിയായി. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിൽ മുസ്തഫ പകരം വീട്ടി. 2006ൽ മുൻ മന്ത്രിയും സ്പീക്കറുമൊക്കെയായ പി.പി. തങ്കച്ചനെ തോൽപിച്ചു സിപിഎമ്മിലെ എം.എം. മോനായി മണ്ഡലം തിരിച്ചുപിടിച്ചു. 2011 മുതൽ മണ്ഡലം വീണ്ടും സംവരണ വിഭാഗത്തിലായി. 2011ലും 2016ലും കോൺഗ്രസിലെ വി.പി. സജീന്ദ്രനെയാണ് കുന്നത്തുനാട് പ്രതിനിധിയായി ജനങ്ങൾ തിരഞ്ഞെടുത്തത്.

2016 ലെ ഫലം

∙ആകെ വോട്ടർമാർ: 1,72,595
∙പോൾ ചെയ്ത വോട്ട്: 1,48,317
∙പോളിങ് ശതമാനം: 85.93
∙ഭൂരിപക്ഷം: 2,679

∙വി.പി.സജീന്ദ്രൻ (കോൺഗ്രസ്): 65,445
∙ഷിജി ശിവജി (സിപിഎം): 62,766
∙തുറവൂർ സുരേഷ് (ബിഡിജെഎസ്): 16,459
∙എൻ.ഒ.കുട്ടപ്പൻ (എസ്പി): 1,263
∙ഒർണ കൃഷ്ണൻകുട്ടി (പിഡിപി): 653
∙സജീന്ദ്രൻ പാറപ്പുറത്ത് (സ്വത): 436
∙മനോജ് (സിപിഐ എംഎൽ ലിബറേഷൻ):
∙ നോട്ട: 116

English Summary: Kunnathunad Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Delhi Police recover over 2,200 live cartridges ahead of I-Day; 6 held", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/delhi-police-catridges-independence-day.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kesavadasapuram murder: Weapon recovered from gutter, Ali faces wrath of locals", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kesavadasapuram-murder-guest-worker-weapon.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "No large gatherings for I-Day celebration, follow Covid protocol: Centre to States", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/independence-day-amrit-mahotsav-large-gatherings.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Further probe ordered into 'pot advocate' Martin's dealings", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/mattancherry-martin-cannabis-viral.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/martin.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/martin.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/martin.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Drive safely! 675 AI cameras now keeping a tab on roads in Kerala", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/mvd-installs-ai-powered-cameras-cams-road-safety.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]