പറവൂരിൽ വീണ്ടും ‘സതീശൻ ഇംപാക്ട്’

VD-Satheesan-paravur
വി.ഡി.സതീശൻ
SHARE

കൊച്ചി∙ പറവൂരിൽ വിജയ പരമ്പര ആവർത്തിച്ച് സിറ്റിങ് എംഎൽഎ വി.ഡി. സതീശൻ. സിപിഐയുടെ എം.ടി. നിക്സണെ 21301 വോട്ടുകൾക്കു വീഴ്ത്തിയാണ് മണ്ഡലത്തിൽ സതീശൻ വിജയം ആവർത്തിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശൻ 82264 വോട്ടുകൾ നേടിയപ്പോൾ നിക്സണ് 60963 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശിന് 12964 വോട്ടുകളാണ് ലഭിച്ചത്.

2001 മുതൽ പറവൂർ എംഎൽഎ ആയ വി.ഡി. സതീശൻ എൽഡിഎഫിനെതിരെ നിയമസഭയിലും പുറത്തും കോൺഗ്രസിന്റെ മൂർച്ചയേറിയ ആയുധം കൂടിയാണ്. നാലു തവണ തോറ്റിട്ടും അഭിമാനപ്പോരാട്ടമായാണ് ഇത്തവണ സിപിഐ മണ്ഡലം ഏറ്റെടുത്തതും സംസ്ഥാന സമിതി അംഗം കൂടിയായ എം.ടി. നിക്സണെ വിജയ ദൗത്യമേൽപിച്ചതും. എന്നാൽ മണ്ഡലത്തെ ചുവപ്പണിയിക്കാൻ ഇടതു മുന്നണിക്ക് ഇനിയും കാത്തിരിക്കണം.

1957 ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ പറവൂരിൽനിന്നു കോൺഗ്രസുകാരും സിപിഐക്കാരും ജയിച്ച ചരിത്രമുണ്ട്. 1973 ലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ജയിച്ചതിൽ ഒതുങ്ങുന്നു, സിപിഎമ്മിന്റെ വിജയ കഥ. ഇടതു മുന്നണിയിൽ സിപിഐ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. തുടർച്ചയായ നാലു തവണത്തെ തോൽവിയുടെ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം സിപിഐയിൽ നിന്ന് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം സിപിഎം ഉന്നയിച്ചിരുന്നു. മണ്ഡലം വിട്ടുകൊടുക്കാൻ സിപിഐ താൽപര്യപ്പെടാതിരുന്നതോടെ നിക്സൺ – സതീശൻ പോരാട്ടത്തിന് അവസരം ഒരുങ്ങി. ‌

1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി വിജയിച്ച എൻ.ശിവൻപിള്ളയാണു പറവൂരിനെ ആദ്യം ചുവപ്പണി‌യിച്ചത്. അന്ന് കോൺഗ്രസിലെ കെ.ഐ. മാത്യുവിനെ തോൽപിച്ചതു 2088 വോട്ടുകൾക്ക്. പക്ഷേ, 1960 ൽ കോൺഗ്രസിലെ കെ.എ.ദാമോദര മേനോൻ 3998 വോട്ടിനു ശിവൻപിള്ളയെ തോൽപിച്ചു പറവൂരിനെ ഐക്യജനാധിപത്യ ചേരിയിലേക്കു ചേർത്തു.

1965 മുതൽ 3 തിരഞ്ഞെടുപ്പിൽ കെ.ടി. ജോർജിന്റെ ജയഭേരിയാണു പറവൂരിൽ കേട്ടത്. 1965 ൽ എസ്എസ്പിയുടെ കെ.ജി. രാമൻ മേനോൻ, 67 ൽ വർക്കി പൈനാടൻ, 70 ൽ സിപിഎമ്മിലെ പി. ഗംഗാധരൻ എന്നിവരെയാണു ജോർജ് തോൽപിച്ചത്. 1970 ൽ മൂന്നാം വിജയത്തോടെ ധനമന്ത്രിയായ ജോർജ് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ കുഴഞ്ഞു വീണ‌ു മരിച്ച‌ത് ചരിത്രം. അപ്രതീക്ഷിത വേർപാടിനെത്തുടർന്ന്, 1973ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ വർക്കി പൈനാടൻ കോൺഗ്രസിലെ എ.സി. ജോസിനെ 6158 വോട്ടിനു തോൽപിച്ചു. 77ലെ തിരഞ്ഞെടുപ്പിൽ പൈനാടനെ വീഴ്ത്തി സേവ്യർ അറയ്‌ക്കൽ മണ്ഡലം കോൺഗ്രസിനായി തിരിച്ചു പിടിച്ചു. കോൺഗ്രസ് ആന്റണി വിഭാഗം സ്ഥാനാർഥി എ.സി. ജോസ് 1980ൽ തോൽപിച്ചതു യുഡിഎഫ് സ്വതന്ത്രൻ കെ.പി. ജോർജിനെ.

25 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം എൻ.ശിവൻപിള്ള വീണ്ടും പറവൂരിന്റെ പ്രതിനിധിയായതാണ് 1982 ന്റെ സവിശേഷത. എ.സി.ജോസിനെ തോൽപിച്ചതു 123 വോട്ടിന്. രാജ്യത്ത് ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. എന്നാൽ, യന്ത്രം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 1984 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജോസ് ശിവൻ പിള്ളയെ 1446 വോട്ടിനു തോൽപിച്ചു. 1987ൽ വീണ്ടും ജോസ് – ശിവൻപിള്ള പോരാട്ടമുണ്ടായി. ജോസിനെ 2366 വോട്ടുകൾക്കു വീഴ്ത്തി ശിവൻപിള്ള കണക്കു തീർത്തു. 91ൽ പി. രാജു (സിപിഐ) തോൽപിച്ചത് എൻഡിപിയിലെ ഡോ. കർത്ത പുനത്തിലിനെ

മണ്ഡല ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയം കുറിച്ച വി.ഡി.സതീശനെ 1996 ൽ കോൺഗ്രസ് അവതരിപ്പിച്ചതു മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യത്തോടെയായിരുന്നു. ആദ്യ ചുവടു പിഴച്ചു. സിറ്റിങ് എംഎൽഎ പി. രാജുവിലൂടെ സിപിഐ മണ്ഡലം നിലനിർത്തി. എന്നാൽ, രാജുവും സതീശനും 2001ൽ വീണ്ടും നേർക്കു നേർ വന്നപ്പോൾ വിജയം സതീശന്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളെല്ലാം സതീശൻ തന്നെ വിജയം ഉറപ്പിച്ചതാണ് കേരളം കണ്ടത്. 2006ൽ കെ.എം.ദിനകരൻ, 2011ൽ പന്ന്യൻ രവീന്ദ്രൻ, 2016ൽ ശാരദ മോഹൻ എന്നിവരാണു പരാജയം രുചിച്ചത്. 2016ൽ സതീശൻ മണ്ഡല ചരിത്രത്തിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷമാണു നേടിയത്; 20,364 വോട്ട‌്! വി.ഡി. സതീശൻ 74,985 വോട്ടു നേടിയപ്പോൾ സിപിഐയുടെ ശാരദ മോഹന് 54,351 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിഡിജെഎസിന്റെ ഹരി വിജയൻ 28,097 വോട്ടുകളും നേടി.

2016 ലെ ഫലം

MT-Nixon-Paravur
എം.ടി. നിക്സൺ

∙ആകെ വോട്ടർമാർ: 1,91,307
∙പോൾ ചെയ്ത വോട്ട്: 1,60,576
∙പോളിങ് ശതമാനം: 83.94
∙ഭൂരിപക്ഷം: 20,634

∙വി.ഡി.സതീശൻ (കോൺഗ്രസ്): 74,985
∙ശാരദ മോഹൻ (സിപിഐ): 54,351
∙ഹരി വിജയൻ (ബിഡിജെഎസ്): 28,097
∙വി.എം.ഫൈസൽ (എസ്ഡിപിഐ):923
∙കെ.കെ.സിജികുമാർ (ബിഎസ്പി):557
∙ഷിൻസ സെൽവരാജ് (സ്വത): 302
∙സത്യനേശൻ (സ്വത): 261
∙ജോസ് തോമസ് (എംസിപിഐ):200
∙നോട്ട: 900

English Summary: Paravur Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]