വൈപ്പിൻ നിലനിർത്തി എൽഡിഎഫ്; കെ.എൻ. ഉണ്ണികൃഷ്ണന് ജയം

KN-Unnikrishnan-vypin
കെ.എൻ. ഉണ്ണികൃഷ്ണൻ
SHARE

കൊച്ചി∙ എറണാകുളം ജില്ലയുടെ തീരദേശ മണ്ഡലമായ വൈപ്പിൻ നിലനിർത്തി എൽഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.എൻ. ഉണ്ണികൃഷ്ണന് എതിർ സ്ഥാനാർഥി യുഡിഎഫിന്റെ ദീപക് ജോയിയെക്കാൾ 8201 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉണ്ണികൃഷ്ണന് 53858 വോട്ടുകൾ ലഭിച്ചപ്പോള്‍ യുഡിഎഫിന്റെ യുവ സ്ഥാനാർഥി ദീപക് ജോയിക്ക് 45657 വോട്ടുകളാണ് ലഭിച്ചത്. ട്വന്റി ട്വന്റിയുടെ ഡോ. ജോബ് ചക്കാലയ്ക്കലിന് 16707 വോട്ടുകളും ലഭിച്ചു.

തുടർച്ചയായി കഴിഞ്ഞ രണ്ടു തവണയും എസ്.ശർമയെ മാത്രം തുണച്ച മണ്ഡലം യുവമുഖത്തെ അവതരിപ്പിച്ച് പിടിച്ചെടുക്കാമെന്ന കോൺഗ്രസ് മോഹത്തിനാണ് ഇവിടെ തിരിച്ചടിയേറ്റത്. ആഴക്കടൽ മൽസ്യബന്ധനക്കരാർ വിവാദം ഉൾപ്പെടെ നേട്ടമാക്കാമെന്ന പാർട്ടിയുടെ പ്രതീക്ഷയും വീണുടഞ്ഞു. സഭാ നേതൃത്വവുമായടക്കം മണ്ഡലത്തിൽ എസ്. ശർമയ്ക്കുണ്ടായിരുന്ന അടുപ്പവും ബന്ധവും എൽഡിഎഫിന് സഹായകമായെന്നാണ് വിലയിരുത്തൽ.

1957 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ തന്നെ വൈപ്പിൻ മണ്ഡലം നിലവിലുണ്ട്. 2011 വരെ ഞാറയ്ക്കൽ എന്ന പേരിലായിരുന്നു എന്നു മാത്രം. പുനഃസംഘടനയിൽ മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്തതൊഴിച്ചാൽ അതിരുകളിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പേരു വൈപ്പിൻ എന്നു മാറ്റി എന്നു മാത്രം. കടമക്കുടി, മുളവുകാട്, എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വൈപ്പിൻ മണ്ഡലം.

Deepak-Joy-Vypin
ദീപക് ജോയ്

1957 ൽ ഞാറയ്ക്കലിൽ മൽസരിച്ചു ജയിച്ച കോൺഗ്രസിന്റെ കെ. സി. ഏബ്രഹാം 1960 ലും 1965 ലും കൂടി ജയിച്ച് ഹാട്രിക്ക് സ്വന്തമാക്കിയ ശേഷമാണ് പിൻവാങ്ങുന്നത്. അതും 1967 ൽ സിപിഎമ്മിന്റെ എ.എസ്. പുരുഷോത്തമൻ വിജയി ആയതോടെ. 1970ൽ എം. കെ. രാഘവൻ മണ്ഡലം കോൺഗ്രസിനായി തിരിച്ചുപിടിച്ചു. 1977 മുതൽ സംവരണ മണ്ഡലമായി മാറിയ ഞാറയ്ക്കലിൽ ആർഎസ്പിയിലെ ടി. എ. പരമനായിരുന്നു വിജയം. 1980ൽ സിപിഎമ്മിലെ എം. കെ. കൃഷ്ണനും 1987ൽ കോൺഗ്രസ് (എസ്) ലെ കെ. കെ. മാധവനും മണ്ഡലം പിടിച്ചു. 1991 ൽ ഞാറയ്ക്കലിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച കെ. കുഞ്ഞമ്പുവിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (എസ്) നേതാവ് വി. കെ. ബാബു ജയിച്ചു. 1996ൽ ഞാറയ്ക്കലെത്തിയ ഡോ. എം. എ. കുട്ടപ്പൻ 2001ലും വിജയം ആവർത്തിച്ചു. 2006ൽ സിപിഎമ്മിലെ എം. കെ. പുരുഷോത്തമനായി വിജയി.

2011ലാണ് എസ്. ശർമ വൈപ്പിനിൽ മൽസരിച്ച് ജയിക്കുന്നത്. 2016ലും ശർമ വിജയം ആവർത്തിക്കുകയായിരുന്നു. അന്ന് 19,353 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശർമ മണ്ഡലം പിടിച്ചത്. 68,526 വോട്ടുകളാണ് അദ്ദേഹം നേടിയത്. കോൺഗ്രസ് സ്ഥാനാർഥി കെ.ആർ.സുഭാഷ് 49,173 വോട്ടുകളും ബിഡിജെഎസിന്റെ എൻഡിഎ സ്ഥാനാർഥി കെ.കെ.വാമലോചനൻ 10,051 വോട്ടുകളുമാണ് നേടിയത്.

2016 ലെ ഫലം

∙ആകെ വോട്ടർമാർ: 1,64,237
∙പോൾ ചെയ്ത വോട്ട്: 1,31,169
∙പോളിങ് ശതമാനം: 79.87
∙ഭൂരിപക്ഷം: 19,353

∙എസ്.ശർമ (സിപിഎം): 68,526
∙കെ.ആർ.സുഭാഷ് (കോൺഗ്രസ്): 49,173
∙കെ.കെ.വാമലോചനൻ (ബിഡിജെഎസ്): 10,051
∙ജ്യോതിവാസ് പറവൂർ (വെൽഫെയർ പാർട്ടി): 1,406
∙മഞ്ജുളാദേവി (സിപിഐ എംഎൽ റെഡ്സ്റ്റാർ ): 248
∙രാജീവ് നാഗൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ): 231
∙കെ.എസ്.സുഭാഷ് (സ്വത): 217
∙കെ.ഡി.വിശ്വനാഥൻ (പിഡിപി): 183
∙കൊടിക്കൽ സദാശിവൻ (സ്വത): 136
∙എസ്.ഡി.സതീഷ് (സ്വത): 88
∙ നോട്ട:910

English Summary: Vypin Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Hoisting of Tricolour at houses from today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/13/india-flag-independence-day.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/8/11/Indian-national-flag1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/8/11/Indian-national-flag1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/8/11/Indian-national-flag1.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Kerala's pharma industry still in its infancy", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/13/kerala-pharma-industry.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/3/10/medicines-shutterstock.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/3/10/medicines-shutterstock.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/3/10/medicines-shutterstock.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]