തൊടുപുഴയിൽ പി.ജെ ജോസഫ്; ഇത് പത്താം വിജയം

pj-joseph-1
പി. ജെ. ജോസഫ്
SHARE

‘സ്വന്തം കോട്ട’ ഇത്തവണയും പി.ജെ. ജോസഫിനെ കൈവിട്ടില്ല. പഴയ അനുയായി കൂടിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി കെ.ഐ. ആന്റണിക്കെതിരെ വിജയം. ഇതോടെ തോടുപുഴയിൽ ജോസഫിന്റെ പത്താം വിജയമാണിത്.

ഇത്തവണ തൊടുപുഴയിലെ മൽസരത്തിനുള്ള പ്രത്യേകത, രണ്ടു കേരള കോൺഗ്രസുകാർ നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതായിരുന്നു. നിയമസഭയിൽ ഒൻപതുവട്ടം തൊടുപുഴയെ പ്രതിനിധീകരിച്ച പി.ജെ. ജോസഫ് ഇത്തവണയും വിജയമുറപ്പിച്ചുതന്നെയാണ് പോരിനിറങ്ങിയത്. 2016 ൽ സംസ്ഥാനത്തെ തന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷമായ 45587 വോട്ട് നേടിയാണ് പി.ജെ. ജോസഫ് ഇടതു സ്വതന്ത്രനായ റോയി വാരിക്കാട്ടിനെ പരാജയപ്പടുത്തിയത്. പത്തു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച പി.ജെ. ജോസഫ് ഒരുവട്ടം മാത്രമാണ് പരാജയപ്പെട്ടത് – 2001 ൽ പി.ടി. തോമസിനെതിരെ.

ഇത്തവണ തൊടുപുഴയിൽ അട്ടിമറി ലക്ഷ്യമിട്ട്, ജോസഫിനെ നേരിടാൻ ഇടതുമുന്നണി കളത്തിലിറക്കിയത് പഴയ അനുയായി കെ.ഐ. ആന്റണിയെ. ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ് ഇപ്പോൾ ആന്റണി. തൊടുപുഴ താലൂക്ക് കാര്‍ഷികവികസനബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാര്‍ഷികവികസനബാങ്ക് ഡയറക്ടര്‍ എന്നി ചുമതലകളും വഹിക്കുന്നു. കേരള കോൺഗ്രസ് വോട്ടുകളിലായിരുന്നു എൽഡിഎഫിന്റെ കണ്ണ്. ജോസ്, ജോസഫ് പക്ഷങ്ങൾക്ക് അഭിമാനപ്പോരാട്ടം കൂടിയായിരുന്നു ഇത്തവണ.

ബിജെപിക്കു സ്വാധീനമുള്ള തൊടുപുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കാനിറങ്ങിയത് യുവനേതാവ് പി. ശ്യാംരാജാണ്. മണ്ഡലത്തിലെത്തിച്ച വികസനവും തൊടുപുഴയിലെമ്പാടുമുള്ള വ്യക്തിബന്ധങ്ങളുമായിരുന്നു പി.ജെ.ജോസഫിന്റെ പ്രധാന ആത്മവിശ്വാസം. കേരള കോൺഗ്രസ് വോട്ടുകൾക്കൊപ്പം ഇടതുവോട്ടുകൾ കൂടി ചേരുമ്പോള്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടൽ. തൊടുപുഴ നഗരസഭയില്‍ എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. മികച്ച പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.

KI Antony
കെ.ഐ. ആന്റണി

ഫലം
∙ പി.ജെ.ജോസഫ് (കേരള കോൺഗ്രസ്):
∙ കെ.ഐ. ആന്റണി (കേരള കോൺഗ്രസ് എം):
∙ പി. ശ്യാംരാജ് (ബിജെപി):
∙ഭൂരിപക്ഷം:

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,95,987
∙പോൾ ചെയ്ത വോട്ട് : 1,41,574
∙പോളിങ് ശതമാനം : 72.24
∙ഭൂരിപക്ഷം: 45,587

∙പി.ജെ.ജോസഫ് (കേരള കോൺഗ്രസ് (എം): 76,564
∙റോയി വാരികാട്ട് (ഇടതു സ്വത): 30,977
∙എസ്.പ്രവീൺ (ബിഡിജെഎസ്): 28,845
∙റോയി അറയ്ക്കൽ (എസ്ഡിപിഎ): 1,294
∙നിഷ ജിമ്മി (എസ്യുസിഎ): 811
∙നജീബ് കളരിക്കൽ (പിഡിപി):710
∙പി.ജെ.അമ്പിളി (ബിഎസ്പി): 440
∙പി.കെ.സന്തോഷ് (സ്വത): 292
∙കെ.എം.വീനസ് (സ്വത): 228
∙പരീത് (സ്വത):194
∙നോട്ട : 1,219

English Summary: Thodupuzha Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IDUKKI NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA