അഴീക്കോട്ട് അട്ടിമറി; കെ.എം ഷാജിയെ വീഴ്ത്തി കെ.വി. സുമേഷ്

KV-Sumesh-azhikode
കെ.വി. സുമേഷ്
SHARE

പിടിച്ചെടുക്കണമെന്ന വാശിയോടെ സിപിഎം മത്സരിക്കാനിറങ്ങിയ അഴീക്കോട്ട് വൻ അട്ടിമറി. മണ്ഡലത്തിലെ സിപിഎമ്മിന്റെ ജനകീയ മുഖം കെ.വി. സുമേഷ് സിറ്റിങ് എംഎൽഎയും പ്രമുഖ മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജിയെ 6,141 വോട്ടിന് പരാജയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കഴിഞ്ഞ 5 വർഷം സുമേഷ് നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണമിട്ടു നിരത്തിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണവും അനധികൃത സ്വത്തുസമ്പാദനക്കേസും അതിനു പിന്നാലെയുള്ള അന്വേഷണവും ലീഗിലെ പടലപിണക്കങ്ങളും തിരിച്ചടിയാകുമോ എന്ന ഭയത്താൽ മത്സരത്തിൽനിന്നു ഷാജി പിൻവലിയുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മണ്ഡലം നിലനിർത്താൻ ലീഗ് ഷാജിയെത്തന്നെ രംഗത്തിറക്കുകയായിരുന്നു. ഷാജിയുടെ കനത്ത തോൽവിയോടെ പാർട്ടിയിലെ വിഭാഗീയതയും മറനീക്കി പുറത്തു വന്നേക്കും.

10 വർഷം മുൻപു വരെ ഇടതിനോടു കൂടുതൽ അടുപ്പം കാട്ടിയിരുന്ന മണ്ഡലമായിരുന്നു അഴീക്കോട്. പുനർനിർണയത്തിനുശേഷം സ്വഭാവം മാറിയ അഴീക്കോട്ട് 493 വോട്ടിനു സിറ്റിങ് എംഎൽഎ എം. പ്രകാശനെ അട്ടിമറിച്ചു കൊണ്ടായിരുന്നു 2011 ൽ ഷാജി വരവറിയിച്ചത്. 2016 ൽ കേരളം മുഴുവൻ ശ്രദ്ധിച്ച പോരാട്ടത്തിൽ എം.വി. രാഘവന്റെ മകൻ എം.വി. നികേഷ് കുമാറിനെ 2287 വോട്ടിനു തോൽപ്പിച്ചായിരുന്നു ഷാജി രണ്ടാം ജയം ആഘോഷിച്ചത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ കെ. സുധാകരൻ 21,857 വോട്ട് ലീഡ് നേടിയിരുന്നെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ 6,141 വോട്ടിനു യുഡിഎഫ് പിന്നിൽപോയത് ഇടതുമുന്നണിക്കു ആത്മവിശ്വാസം നൽകിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ചു നികേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയിരുന്നു. 6 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ അയോഗ്യതയും കൽപിച്ചു. സുപ്രീംകോടതിയിലെത്തി സ്റ്റേ വാങ്ങിയാണു ഷാജി എംഎൽഎയായി തുടർന്നത്. തിരഞ്ഞെടുപ്പു കേസിനു പുറമേ, വിജിലൻസ് കേസുകളും നേരിട്ടിരുന്നു. പിണറായി വിജയനെ തുറന്നെതിർക്കുന്നതിനുള്ള പ്രതികാരമെന്നാണ് കേസുകളോടുള്ള യുഡിഎഫ് വിശദീകരണം. എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന് 15,741 വോട്ടുകൾ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞുള്ളു.

ഫലം
∙ആകെ വോട്ട്: 1,75,962
∙പോൾ ചെയ്തത്: 1,44,380
∙ഭൂരിപക്ഷം: 6,141

വോട്ടുനില
∙കെ.വി.സുമേഷ് (സിപിഎം): 65,794
∙കെ.എം.ഷാജി (മുസ്ലിം ലീഗ്): 59,653
∙കെ.രഞ്ജിത്ത് (ബിജെപി): 15,741
∙കെ.കെ.അബ്ദുൽ ജബ്ബാർ (എസ്ഡിപിഐ): 2,357,
∙രശ്മി രവി (എസ്യുസിഐ): 226
∙വി.പി.പ്രസാദ് (സ്വത): 104
∙എം.സുമേഷ് (സ്വത): 180
∙കെ.എം.ഷാജി (സ്വത): 277
∙പവിത്രൻ കുരിക്കളോട്ട് (സ്വത): 48,
∙നോട്ട: 517

2016 ലെ ഫലം
∙ആകെ വോട്ട്: 1,72,757
∙പോൾ ചെയ്തത്: 1,41,498
∙പോളിങ്: 81.91%
∙ഭൂരിപക്ഷം: 2,287

∙കെ.എം.ഷാജി (എംഎൽ): 63082
∙എം.വി.നികേഷ് കുമാർ (സിപിഎം): 60795
∙എ.വി.കേശവൻ(ബിജെപി): 12580
∙കെ.കെ.അബ്‌ദുൽ ജബ്ബാർ (എസ്‌ഡിപിഐ): 1705
∙പി.കെ.രാഗേഷ് (സ്വത): 1518
∙എം.ജോസഫ് ജോൺ (വെൽഫെയർ പാർട്ടി): 687
∙പി.സി.വിവേക് (എസ്‌യുസിഐ–സി): 235
∙ഷാജി കെ.എം.തോലമ്പ്ര (സ്വത): 196
∙കെ.എം.ഷാജി മാമ്പ (സ്വത): 160
∙വി.പി.പ്രസാദ് (സ്വത): 87
∙നോട്ട: 453

English Summary: Azhikode Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained: What forced Nitish to dump BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/india/2022/08/09/explained-what-forced-nitish-kumar-to-dump-bjp-in-bihar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Kerala HC asks district collectors to inspect road repair works immediately", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/kerala-high-court-asks-district-collectors-to-inspect-road-repair-works-immediately.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Column | Can RCP Singh do a Shinde for BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/national-scrutiny/2022/08/09/rcp-singh-janata-dal-united-bihar-nitish-kumar-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "2 shutters of Idamalayar dam lifted; Mullaperiyar, Idukki dam shutters raised further", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/mullaperiyar-edamalayar-dam-shutters-raised-rain-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Chess Olympiad: Uzbekistan win gold in Open section, Ukrainian women triumph", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/09/chess-olympiad-ubekistan-win-gold-in-open-section-ukrainian-women-triumph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Let our rich past inspire us to build a better India, writes Venkaiah Naidu", "articleUrl": "https://feeds.manoramaonline.com/news/straight-talk/2022/08/09/quit-india-mahatma-gandhi-venkaiah-naidu.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Zuckerberg announces three new privacy features in WhatsApp", "articleUrl": "https://feeds.manoramaonline.com/news/business/2022/08/09/meta-announces-three-privacy-features-whatsapp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" } ] } ]