മട്ടന്നൂരിൽ ശൈലജ തന്നെ; കൂറ്റൻ ഭൂരിപക്ഷം

KK-Shailaja-Mattanur
കെ.കെ. ശൈലജ
SHARE

കണ്ണൂർ ∙ ഇടതുസർക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രി കെ.കെ. ശൈലജ പോരാട്ടത്തിനിറങ്ങിയ മട്ടന്നൂരിൽ ഇടതുമുന്നണിക്കു ചരിത്ര വിജയം. ആര്‍എസ്‌പിയുടെ ഇല്ലിക്കൽ അഗസ്തിയെ 60,963 വോട്ടുകൾക്കാണു കെ.െക. ശൈലജ പരാജയപ്പെടുത്തിയത്. പിണറായി മന്ത്രിസഭയുടെ പ്രോഗസ് കാർഡും മന്ത്രിയെന്ന നിലയിൽ നടത്തിയ മിന്നുന്ന പ്രകടനങ്ങളുമാണ് ഭൂരിപക്ഷം മാന്ത്രിക സംഖ്യയിലെത്തിക്കാൻ ശൈലജയെ സഹായിച്ചത്.

പിണറായി വിജയൻ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇക്കുറി മട്ടന്നൂർ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി, സിറ്റിങ് എംഎൽഎയും സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാവുമായ ജയരാജനു സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ വിവാദം പ്രചാരണത്തെ ബാധിക്കുമോയെന്ന് തുടക്കത്തിൽ എൽഡിഎഫ് കേന്ദ്രങ്ങൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രചാരണത്തിൽ ശൈലജ സജീവമായതോടെ സ്ഥിതി മാറി.

യു‍ഡിഎഫിൽ, കഴിഞ്ഞ രണ്ടു തവണയും സോഷ്യലിസ്റ്റ് ജനതാദളിനായി വിട്ടുകൊടുത്ത മട്ടന്നൂർ ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്നത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വികാരമായിരുന്നു. മട്ടന്നൂര്‍ സീറ്റ് വേണ്ടത്ര ചർച്ചകളില്ലാതെ ആര്‍എസ്പിക്കു നല്‍കിയതോടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. ആ തീരുമാനം ഏകപക്ഷീയമാണെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ തന്നെ വെളിപ്പെടുത്തുന്ന സാഹചര്യം പോലുമുണ്ടായി. തുടക്കത്തിൽ കല്ലുകടിച്ചതോടെ യുഡിഎഫിന് പ്രചാരണത്തിലും മുൻതൂക്കം നഷ്ടമായി.

കൂത്തുപറമ്പിലെ സിറ്റിങ് എംഎൽഎ കെ.കെ. ശൈലജ, മണ്ഡലം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എല്‍ജെഡിക്കു സിപിഎം വിട്ടുകൊടുത്തതോടെയാണ് മട്ടന്നൂരിൽ മൽസരിക്കാനെത്തിയത്. 2016 ല്‍ കെ.പി. മോഹനനെ തോല്‍പ്പിച്ചാണ് ശൈലജ കൂത്തുപറമ്പിൽ ജയിച്ചത്. 12,291 വോട്ടിനായിരുന്നു ജയം. ഇത്തവണ എൽജെഡി ഇടതുമുന്നണിയിൽ എത്തിയതോടെ കെ.പി. മോഹനനാണ് കൂത്തുപറമ്പിലെ ഇടതു സ്ഥാനാർഥി.

2011 ലും 2016 ലും ഇ.പി. ജയരാജനാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011 ല്‍ സോഷ്യലിസ്റ്റ് ജനതാദളിലെ ജോസഫ് ചാവറയ്ക്കെതിരെ 30512 വോട്ടിനു ജയിച്ചു കയറിയ ഇ.പി. ജയരാജൻ 2016 ല്‍ ഭൂരിപക്ഷം 43381 ആയി വർധിപ്പിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ജനതാദൾ (യു) സ്ഥാനാർഥി കെ.പി. പ്രശാന്തിനു നേടാനായത് 40,649 വോട്ടുകൾ; ജയരാജന്റെ ഭൂരിപക്ഷത്തിനും താഴെ. ഇ.പി. ജയരാജൻ ആകെ നേടിയത് 84,030 വോട്ടുകൾ. ജയരാജൻ നേടിയ 43381 എന്ന വൻഭൂരിപക്ഷം അരലക്ഷമെന്ന മാന്ത്രിക സംഖ്യ കടത്തുകയെന്നത് ലക്ഷ്യമിട്ടായിരുന്നു മണ്ഡലത്തിൽ ഇക്കുറി ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ മത്സരിച്ച ബിജു എളക്കുഴിയെ തന്നെയാണ് ഇക്കുറിയും ബിജെപി രംഗത്തിറക്കിയത്.

ഫലം
∙ആകെ വോട്ട്: 1,86,096
∙പോൾ ചെയ്തത്: 1,55,134
∙ഭൂരിപക്ഷം: 60,963

വോട്ടുനില
∙കെ.കെ.ശൈലജ (സിപിഎം): 96,129
∙ഇല്ലിക്കൽ അഗസ്തി (ആർഎസ്പി): 35,166
∙ബിജു ഏളക്കുഴി (ബിജെപി): 18,223,
∙റഫീഖ് കീച്ചേരി (എസ്ഡിപിഐ): 4,201
∙എൻ.എ.ആഗസ്തി (സ്വത): 619
∙നോട്ട: 796

2016 ലെ ഫലം
∙ആകെ വോട്ട്: 1,77,911
∙പോൾ ചെയ്തത്: 1,48,677
∙പോളിങ്: 83.57%
∙ഭൂരിപക്ഷം: 43,381

വോട്ടുനില
∙ഇ.പി.ജയരാജൻ (സിപിഎം): 84,030
∙കെ.പി.പ്രശാന്ത് (ജെഡിയു): 40,649
∙ബിജു എളക്കുഴി (ബിജെപി): 18,620
∙റഫീഖ് കീച്ചേരി (എസ്‌ഡിപിഐ): 3,188
∙കൊടിപ്പടി പ്രശാന്ത് (സ്വത): 770
∙നോട്ട 1,420

English Summary: Mattanur Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]